ആഘോഷത്തിനും പ്രതിഷേധത്തിനുമിടയിൽ അമേരിക്കയുടെ 45–ാമതു പ്രസിഡന്റായി ഡോണൾഡ് ട്രംപ് (70) ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് സത്യപ്രതിജ്ഞാ വാക്യം ചൊല്ലിക്കൊടുക്കും.
∙ ഏറ്റവും കൂടിയ പ്രായത്തിൽ അധികാരമേൽക്കുന്ന അമേരിക്കൻ പ്രസിഡന്റാണു ട്രംപ്.
∙ റൊണാൾഡ് റെയ്ഗൻ അധികാരമേൽക്കുമ്പോൾ 69 വയസ്സായിരുന്നു.
∙ യുഎസ് പ്രസിഡന്റുമാരിൽ ഏറ്റവും ധനികനായ വ്യക്തിയാണു ട്രംപ്.
∙ നാലു ദശകത്തിനിടെ പ്രസിഡന്റുമാർക്കു ലഭിച്ചതിൽ ഏറ്റവും കുറഞ്ഞ ജനപ്രീതിയുമായാണ് (40%) ട്രംപ് അധികാരമേൽക്കുന്നത്.
∙ 2009ൽ ഒബാമ അധികാരമേൽക്കുമ്പോൾ ജനപ്രീതി 84% ആയിരുന്നു.