ചോരയില്‍ കുളിച്ച ആ സിറിയന്‍ ബാലന്റെ ഫോട്ടോ നമ്മളില്‍ പലരും മറന്നുകാണില്ല. ഇന്റര്‍നെറ്റില്‍ വൈറലായി അത്. പലരുടേയും ഹൃദയം തകര്‍ത്തു. സിറിയന്‍ സംഘര്‍ഷത്തിന്റെ ബാക്കിപത്രമായിരുന്നു അവന്, ഒമ്റാന്‍ ദക്നീഷ്.
ഒരു ആംബുലന്‍സിന് പുറകില്‍ ചോരയിലും പൊടിയിലും കുളിച്ച് ഇരിക്കുന്ന ദക്നീഷിന്റെ ഫോട്ടോ വൈറലായിട്ട് ഒരു വര്‍ഷം ആകുന്നേയുള്ളൂ. സിറിയയിലെ ആലെപ്പോയിലെ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു അത്.
സിറിയയിലെ കലാപത്തിന്റെ രൂക്ഷതയെക്കുറിച്ച് ലോകം മുഴുവന്‍ ബോധമുളവാക്കുന്നതില് ആ ഫോട്ടോ വലിയ പങ്കുവഹിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അറിയാതെ പെട്ട്, ജീവിതം ദുരിതസഹമാകുന്ന സാധാരണക്കാരുടെ അവസ്ഥയായിരുന്നു അത് വരച്ച് കാട്ടിയത്