ബ്രിട്ടനില്‍ വീണ്ടും ആവി എന്‍ജിനുള്ള തീവണ്ടി സര്‍വീസ്. അരനൂറ്റാണ്ട് പഴക്കമുളള ആവി എന്‍ജിനാണ് ദിവസവും നാലുസര്‍വീസുകള്‍ വീതം നടത്തുന്നത്. മണിക്കൂറില്‍ 120 കിലോമീറ്ററാണ് വേഗം.
ചരിത്രം കൂകി ഒാര്‍മ്മിപ്പിച്ച് പുകയും തുപ്പി പഴയ പ്രതാപകാലത്തിന്റെ പ്രൗഢിയോടെ 50 വയസുകാരന് ടൊര്‍നാഡോ വീണ്ടും കുതിച്ച് പായുകയാണ്. ഇന്ത്യയിലടക്കം തീവണ്ടിഗതാഗതത്തിന് അടിത്തറയിട്ട കൊളോണിയല്‍ ഭരണത്തിന്റെ ശേഷിപ്പുകള്‍ക്ക് വീണ്ടും ജീവന് വയ്ക്കുന്നു
വര്‍ഷങ്ങളുടെ ഒാര്‍മ്മകള്‍ക്ക് റീവേഴ്സ് ഗീയറിട്ട് ഒാടാന്‍ തീവണ്ടിചുളളനെ അടിമുടിയൊന്ന് മിനുക്കി. പഴമയുടെ കരുത്തിലുളള തീവണ്ടി യാത്ര മൂന്ന് ദിവസത്തേക്ക് മാത്രമാണെങ്കിലും സമ്മാനിക്കുന്നത് പുത്തന്‍ യാത്രാനുഭവമാണെന്നാണ് യാത്രക്കാരുെട പക്ഷം.