E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in World

ഇരയെ ആകാശത്തേക്കെറിഞ്ഞു പിടിക്കുന്ന ഡോൾഫിൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമേരിക്കയിലെ ഫ്ലോറിഡ ബേയിലാണു സംഭവം. കടൽ ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു വിഡിയോഗ്രാഫർ റിച്ചാർഡ് കേൺ. അപ്പോഴാണ് ആ കാഴ്ച ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ഒരു വമ്പൻ മത്സ്യം ആകാശത്തേക്കുയരുന്നു, വെള്ളത്തിലേക്ക് വീഴുന്നു, വീണ്ടും ഉയരുന്നു, വീഴുന്നു... എന്താണ് സംഭവമെന്ന് ശ്രദ്ധിച്ചു. അപ്പോഴാണ് കണ്ടത്– ഒരു  ഡോൾഫിനാണ് ആ ടാർപൺ മത്സ്യത്തിന്റെ ‘അമ്മാനമാട്ടത്തിനു’ പിന്നിൽ. ആ വിരുതനാണ് മീനിനെ ആകാശത്തേക്കെറിഞ്ഞു കളിക്കുന്നത്. താഴെ വീഴുമ്പോഴേക്കും നീന്തിച്ചെന്ന് കടിച്ചെടുത്ത് അതിനെ വീണ്ടും ആകാശത്തിട്ട് ‘തട്ടിക്കളിക്കുകയാണ്’ ഡോൾഫിൻ. 

കടലിലെ ആ ഭാഗത്ത് ചെമ്മീനുകൾ കൂട്ടത്തോടെ ചുറ്റിയടിച്ചിരുന്നു. അവയ്ക്കിടയിലേക്കിറങ്ങി എല്ലാറ്റിനെയും വെട്ടിവിഴുങ്ങുന്നതിനിടെയാണ് ടാർപൺ മത്സ്യം ഡോൾഫിന്റെ വായിൽപ്പെട്ടത്. എന്തായാലും വിഡിയോ പെട്ടെന്നു തന്നെ വൈറലായി. പക്ഷേ ഇതാദ്യമായിട്ടല്ല, നാളുകളായി ഗവേഷകർ അന്വേഷിച്ചു നടക്കുകയാണ് ഡോൾഫിനുകളുടെ ഈ ‘അമ്മാനമാട്ട’ത്തിന്റെ രഹസ്യം. കൊലയാളി തിമിംഗലങ്ങളും ഇത്തരത്തിൽ തിന്നും മുൻപ് ഇരകളെ ആകാശത്തേക്ക് തട്ടിക്കളിക്കുന്നത് പതിവാണ്. എന്താണ് ഇതിനു പിന്നിലെ രഹസ്യമെന്നത് ഇപ്പോഴും അജ്ഞാതം.  

പൂർണരൂപം വായിക്കാം