E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday October 22 2017 06:31 AM IST

Facebook
Twitter
Google Plus
Youtube

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദൗര്‍ബല്യങ്ങളെച്ചൊല്ലി ചോദിച്ചാല്‍ നടൻ കലാഭവന്‍ ഷാജോണ്‍ ഭക്ഷണങ്ങളെപ്പറ്റി പറയും. കാരണം അതാണ് ഏറ്റവും വലിയ ദൗര്‍ബല്യം. പുട്ടും ഒരു വീക്ക്‌നസ് ആണ്. രാവിലേയും ഉച്ചയ്ക്കും വൈകിട്ടും പുട്ടു കിട്ടിയാൽ ഹാപ്പി. ഇതിനിടയ്ക്കു രണ്ടു നേരം പുട്ടു കിട്ടിയാലും ഒരു കുഴപ്പവുമില്ലെന്നും ഷാജോൺ പറഞ്ഞു

mammootty-mamankam

മമ്മൂട്ടി നൽകുന്ന പിന്തുണയാണ് ഏറ്റവും വലിയ ധൈര്യം; മാമാങ്കം സംവിധായകൻ അഭിമുഖം

വള്ളുവക്കോനാതിരിയുടെ ചാവേറുകൾ. നിലപാടു തറയിൽ ഊരിപ്പിടിച്ച വാളുമായി നിൽക്കുന്ന സാമൂതിരിയുടെ മുന്നിലേക്കു ചീറ്റപ്പുലി പോലെ ചാടിവീഴാൻ നിയോഗിക്കപ്പെട്ട യോദ്ധാക്കൾ. അകമ്പടി സേനയെയും അംഗപുരുഷൻമാരെയും കടന്ന് സാമൂതിരിയെ കൊല്ലാനായില്ലെങ്കിൽ ജീവൻ പോകുമെന്നുറപ്പ്. പതിനേഴാം നൂറ്റാണ്ടിൽ ഭാരതപ്പുഴയുടെ തീരത്ത്

priyanka-chopra-t

ഹാർവി വെയ്ൻസ്റ്റീൻ എവിടെയുമുണ്ടെന്ന് പ്രിയങ്ക; പ്രതികരണം പുതിയചർച്ചയാകുന്നു

ഹോളിവുഡ് സിനിമാനിർമാതാവ് ഹാർവി വെയ്ൻസ്റ്റീന്‍റെ ലൈഗീകാതിക്രമ കഥകളോടുള്ള, പ്രിയങ്കചോപ്രയുടെ പ്രതികരണം സിനിമാലോകത്ത് പുതിയചർച്ചയാകുന്നു. ഒന്നല്ല, ഒരുപാട് ഹാർവി വെയ്ൻസ്റ്റീന്മാർ ബോളിവുഡിലും ഹോളിവുഡിലും ഉണ്ടെന്നായിരുന്നു പ്രിയങ്കയുടെ അഭിപ്രായം. ഈമാസം ആദ്യമാണ് ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീനും,

kalabhavan-shajon-910

ഷാജോണ്‍ സംവിധായകനാകുന്നു, പൃഥ്വി നായകന്‍

ചിരിത്താരമായും വില്ലനായും ഒടുവില്‍ സ്വഭാവവേഷങ്ങളിലും വരെ തിളങ്ങിയ കലാഭവന്‍ ഷാജോണിന് ഇനി സംവിധായകന്റെ തൊപ്പി. പൃഥ്വിയോട് തിരക്കഥാകാരനായി മാത്രം പറഞ്ഞ കഥ താരത്തിന് ഇഷ്ടപ്പെട്ടതോടെയാണ് സംവിധായകന്റെ കുപ്പായംകൂടി അണിയാനുള്ള തീരുമാനമായത്. കഥകേട്ടയുടന്‍ ഷാജോൺ തന്നെ ചിത്രം സംവിധാനം ചെയ്യണമെന്ന് പൃഥ്വി

padmapriya

കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടില്ല; പത്മപ്രിയ

ഹോളിവുഡ് മുതൽ മലയാളസിനിമാലോകത്തുവരെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചാണ് ചർച്ച നടക്കുന്നത്. പല നടിമാരുടെയും തുറന്നുപറച്ചിൽ സിനിമാലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തന്റെ പേരിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് പത്മപ്രിയ പ്രതികരിച്ചു. മലയാളത്തില്‍ കാസ്റ്റിങ് കൗച്ച് എന്ന കിടക്ക

bollywood-foods

ഭക്ഷണം കഴിക്കാൻ പേടി, സ്വന്തം ചിരി കണ്ടാൽ പേടി... ഈ ബോളിവുഡ് താരങ്ങൾ എന്താ ഇങ്ങനെ?

ശരിയാണ്, പാതിരാത്രിയിൽ വിജനമായ റോഡിലൂടെ നടന്നുപോകുമ്പോൾ‌ ഡ്രാക്കുള മുന്നിൽ വന്നു നിന്നാൽ ആരായാലും പേടിച്ചു പോകും. തികച്ചും സ്വാഭാവികം. എന്നാൽ ബോളിവുഡിലെ ചില താരങ്ങൾ പേടിക്കുന്നതിന്റെ കാരണങ്ങൾ കേട്ടാൽ‌ കേൾക്കുന്നവർ കരഞ്ഞു പോകും. ഭയന്നിട്ടുള്ള കരച്ചിലല്ല, മറിച്ച് ഈ ചിരിച്ചുചിരിച്ചു കണ്ണുനിറഞ്ഞുള്ള

aamir-sankar-rajani

യന്തിരൻ 2വിൽ ശങ്കർ നായകനാക്കിയത് എന്നെ; ആ രഹസ്യം വെളിപ്പെടുത്തി ആമിർ

ശങ്കർ–രജനി ടീം ഒന്നിക്കുന്ന ബ്രഹ്മാണ്ഡചിത്രം യന്തിരൻ 2 വിൽ ആമിർ ഖാനെയാണ് ആദ്യം വില്ലനായി പരിഗണിച്ചതെന്ന് മുൻപ് വാർത്ത വന്നിരുന്നു. പിന്നീട് ആ വേഷമാണ് അക്ഷയ് കുമാറിലേക്ക് എത്തിയതെന്നായിരുന്നു റിപ്പോർട്ട്. ആമിർ ഖാനെ ശങ്കർ ഈ ചിത്രത്തിലേക്ക് പരിഗണിച്ചുവെന്നത് സത്യമാണ്. എന്നാൽ വില്ലനായല്ല നായകനായാണ്

chinami

എട്ടാം വയസിൽ തുടങ്ങിയ ലൈംഗിക അതിക്രമം: തുറന്നുപറഞ്ഞ് ചിൻമയിയും

സാമൂഹിക വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുന്ന സെലിബ്രിറ്റികളിൽ ശ്രദ്ധേയയാണ് ഗായിക ചിൻമയി. അവർ പാടിയ ഗാനങ്ങൾ പോലെ വ്യത്യസ്തമായ അഭിപ്രായമുള്ളയാൾ. സ്ത്രീകൾക്കെതിരായ ലൈംഗിക അക്രമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമിയ സമൂഹമാധ്യമത്തിൽ സ്ത്രീകൾ മീ റ്റൂ എന്ന ഹാഷ് ടാഗ് ഇട്ട് ഒന്നുചേരുമ്പോൾ ചിൻമയിയും അതിൽ

meenakshi-dileep

വൈറലായി മീനാക്ഷിയുടെ ഗിത്താർ വായന

താരങ്ങളുടെ മക്കൾ എപ്പോഴും ശ്രദ്ധാ കേന്ദ്രങ്ങളാണ്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ കാലമായതിനാൽ അവർ ചെയ്യുന്ന കാര്യങ്ങളൊക്കെ പെട്ടെന്ന് വൈറലാകും. നടൻ ദിലീപിന്റെ മകൾ ഗിത്താർ വായിക്കുന്ന കാഴ്ചയാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് ഗിത്താർ വായന. ഈ വിഡിയോ പുതിയതാണോ എന്നതിനു

karnan

കർണനിൽ നിന്നു പിന്മാറാൻ കാരണം; മാമാങ്കം നിർമാതാവ് പറയുന്നു

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഒരു ബിഗ് ബജറ്റ് പ്രോജക്ടിന്റെ പ്രഖ്യാപനം നടക്കുന്നത്. നവാഗതനായ സജീവ് പിളള സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ചിത്രം തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകുമെന്നാണ് മമ്മൂട്ടി പറഞ്ഞത്. പന്ത്രണ്ടു വര്‍ഷത്തെ ഗവേഷണത്തിനുശേഷം സജീവ് ഒരുക്കുന്ന മാമാങ്കം

rehana-fatima

ഏക എന്ന സിനിമയിലെ നഗ്നത പറയുന്നത് : രെഹാന ഫാത്തിമ

നഗ്നത എന്നാൽ പലപ്പോഴും ഒന്നു പറഞ്ഞു രണ്ടാമത്തേതിന് 'അയ്യേ!' എന്ന വാക്കിൽ പുച്ഛം പ്രകടിപ്പിക്കുന്നവരാണ് മലയാളികൾ. നമ്പൂതിരിയുടെ വരയേയും കാനായിയുടെ പ്രതിമയേയും ഒന്നും ഈ അയ്യേയിൽ നിന്നും നമ്മൾ മുക്തമാക്കിയിട്ടില്ല. മഹാക്ഷേത്രങ്ങളിലെ ലൈംഗികതയും നഗ്നതയും നിറഞ്ഞ കൊത്തുപണികളോടുള്ള വിരോധം പോലും

s-durga

മുംബൈ രാജ്യാന്തര ചലചിത്രമേളയിൽ എസ്. ദുർഗയ്ക്ക് പുരസ്കാരം

പത്തൊൻപതാമത് മുംബൈ രാജ്യാന്തര ചലചിത്രമേളയിൽ മലയാളസിനിമ എസ്. ദുർഗയ്ക്ക് പ്രത്യേക ജൂറി പുരസ്കാരം. ഇന്ത്യ ഗോൾഡ് വിഭാഗത്തിലാണ് സനൽ കുമാർ ശശിധരന്റെ എസ് ദുർഗ പ്രത്യേക ജൂറി പുരസ്കാരംനേടിയത്. അസമിൽ നിന്നുള്ള വില്ലേജ് റോക്സ്റ്റാറാണ് മികച്ച ചിത്രം. അൻപതിലധികം വിദേശമേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ

krk-aamir

കെആർകെയുടെ ട്വിറ്റർ അക്കൗണ്ട് ആമിർ പൂട്ടിച്ചു

ആമിർ ഖാന്‍ നിർമിച്ച് ദീപാവലി റിലീസ് ആയി എത്തിയ സീക്രട്ട് സൂപ്പർസ്റ്റാർ എന്ന സിനിമയുടെ സസ്പെൻസ് വെളിപ്പെടുത്തിയ കെആർകെയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി. ട്വിറ്റർ അധികൃതർ തന്നെയാണ് ഇതിനായി മുൻകൈ എടുത്തത്. ബോളിവുഡ് സിനിമകളെ കീറിമുറിക്കുകയും താരങ്ങളെ അസഭ്യം പറയുകയുമാണ് കെആർകെയുടെ സ്ഥിരം ജോലി.

nandakumar2

സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ് ജീവിക്കാനായി ദോശമാവ് വിൽക്കുന്നു

'തനിയാവര്‍ത്തനം' മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞാടിയിട്ട് മുപ്പതുവര്‍ഷം തികയുന്നു. സംവിധായകന്‍ എന്നനിലയില്‍ സിബി മലയിലിനും തിരക്കഥാകൃത്തെന്ന നിലയില്‍ ലോഹിതദാസിനും നടനെന്ന നിലയില്‍ മമ്മൂട്ടിക്കും ഈ ചിത്രം ചലച്ചിത്രയാത്രയിലെ നാഴികല്ലാണ്. എന്നാല്‍ നിര്‍മാതാവ് നന്ദകുമാര്‍ ഈ വെള്ളിവെളിച്ചത്തിലല്ല

meral-collection

മെർസൽ കലക്ഷൻ റിപ്പോർട്ട് പുറത്ത്

ഇളയദളപതിയുടെ ദീപാവലി ചിത്രം മെർസൽ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പുലർച്ചെ മുതൽ ഫാൻ ഷോയും പാലഭിഷേകവുമായി ആരാധകർ തിയറ്ററുകളിൽ ‘മെർസൽ ദീപാവലി’ ആഘോഷിക്കുകയായിരുന്നു. ഇന്ത്യ ഒട്ടാകെ 2500ഓളം സ്ക്രീനുകളിൽ റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. ട്രെയ്ഡ്

ramaleela-dileep-arun

ദയവു ചെയ്തു ഞങ്ങളെ ഉപദ്രവിക്കരുത്; രാമലീല സംവിധായകൻ പറയുന്നു

സൂപ്പർഹിറ്റായി തിയറ്ററുകളിൽ മുന്നേറുന്ന രാമലീലയുടെ വ്യാജപകർപ്പ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഈ പതിപ്പ് പ്രചരിപ്പിച്ച പന്ത്രണ്ടോളം പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതുമൂലം നിർമാതാവിന് സംഭവിക്കുന്നത് കോടികളുടെ നഷ്ടമാണ്. പലരീതിയിൽ ഈ സിനിമയെ തകർക്കാനും

baahubali-making

അനുഷ്കയുടെ തേര്, ഓമ്നി വണ്ടി; ബാഹുബലി 2 മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി

ബാഹുബലി രണ്ടാം ഭാഗത്തിെല മേയ്ക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആദ്യഭാഗം മുതൽ രണ്ടാം ഭാഗംവരെ നീണ്ടുനിന്ന ജൈത്രയാത്രയാണ് വിഡിയോയിലൂടെ കാണിക്കുന്നത്. രാജമൗലിയുടെ അർപ്പണവും സാബു സിറിലിന്റെ കരവിരുതും പ്രഭാസിന്റെയും റാണയുടെയും കരുത്തുറ്റപ്രകടനങ്ങളുമെല്ലാം ഇതിലൂടെ കാണാം.

parvathi-live

അധികൃതരെ ഞെട്ടിച്ച് പാർവതിയുടെ ൈലവ്

സിനിമയിൽ മാത്രമല്ല സാമൂഹികകാര്യങ്ങളിലും വ്യക്തമായി പ്രതികരിക്കുന്ന നടിയാണ് പാർവതി. തന്റെ മുന്നിൽവരുന്ന ഏത് അനീതിക്കെതിരെയും കൂസലില്ലാതെ പ്രതികരിക്കാൻ കഴിയുമെന്ന് ഒരിക്കൽകൂടി തെളിയിക്കുകയാണ് താരം. ഏറെപേരെ ഗുരുതരമായി ബാധിച്ചേക്കാവുന്ന പ്രശ്നത്തിൽ നടുറോഡിൽ നിന്ന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ്

mersal-review

മെർസൽ അഥവാ മറ്റൊരു രക്ഷകൻ; റിവ്യു

അനീതിക്കെതിരെ പോരാടുന്ന നായകനാണ് പല സിനിമകളിലും ഇളയദളപതി വിജയ്. എണ്ണമറ്റ അത്തരം ചിത്രങ്ങളിലേതുപോലെ തന്നെ മെർസലിലും രക്ഷകനായി തന്നെയാണ് അദ്ദേഹത്തിന്റെ വരവ്. വിജയ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രതികാരകഥയാണ് ചിത്രം പറയുന്നത്. ബാഹുബലി ഉൾപ്പടെയുള്ള ചിത്രങ്ങളുടെ കഥ എഴുതിയ വിജയേന്ദ്ര പ്രസാദ്,

jayaram-family

മകൾ സിനിമയിലേക്കുണ്ടോ?, പാര്‍വതി അഭിനയം നിർത്തിയതിനു പിന്നിൽ; മനസ്സു തുറന്ന് ജയറാം

നാട്ടുമ്പുറത്തെ നാടൻ കാഴ്ചകൾ ഏറ്റവുമധികം സമ്മാനിച്ച സിനിമകളിലൂടെയാണ് ജയറാം എന്ന നടനെ നാം അടയാളപ്പെടുത്തുന്നത്. കുടുബംപ്രേക്ഷകരുടെ എന്നത്തെയും പ്രിയതാരമായിരുന്ന ജയറാം ആണ് ഇത്തവണ ഒന്നും ഒന്നും മൂന്നിൽ റിമിക്കൊപ്പം വിശേഷങ്ങൾ പങ്കുവെക്കാൻ എത്തിയത്. അഭിനയം മാത്രമല്ല മിമിക്രിയും ചെണ്ടമേളവുമൊക്കെ