E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in World

അലക്സാണ്ടർ ചക്രവർത്തിയുടെ പടയോട്ടത്തിന് സാക്ഷിയായ മണ്ണിലേക്ക് ഗവേഷകരെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

alexander
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വർഷങ്ങൾക്കു ശേഷം അലക്സാണ്ടർ ചക്രവർത്തിയുടെ പടയോട്ടത്തിന് സാക്ഷിയായ മണ്ണിലേക്ക് ഗവേഷകരെത്തി. 1960ൽ തന്നെ ഉപഗ്രഹസഹായത്തോടെ കണ്ടെത്തിയ നഗരത്തിലേക്കെത്താൻ ബ്രിട്ടീഷ് ഗവേഷകർ കാത്തിരുന്നത് 57 വർഷം. രാഷ്ട്രീയ പ്രതിസന്ധികളാണ് ഗവേഷണത്തിന് തടസ്സമായത്.

ഖലാട്ഗ ദർബാന്റ് എന്നു പേരുള്ള നഗരം ഇറാഖിലെ സാഗ്രോസ് കുന്നുകൾക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. പേർഷ്യൻ ഭരണാധികാരി ഡാരിയസ് മൂന്നാമനുമായി വിഖ്യാതമായ ഗോഗുമേള യുദ്ധത്തിന് അലക്സാണ്ടർ ചക്രവർത്തി പടയാളികളുമായി യാത്രചെയ്തത് ഈ നഗരത്തിലൂടെയാണ്. ബിസി 331 ലായിരുന്നു യുദ്ധം. 

ഭൂതകാലത്തിന്റെ ഒട്ടേറെ ശേഷിപ്പുകൾ ഇപ്പോഴും ഈ നഗരത്തിലുണ്ട്. ഒരുകാലത്ത്  ഇറാനും ഇറാഖിനുമിടയിൽ സൈനികർക്ക് വൈൻ വിതരണം ചെയ്യുന്ന ഇടമായിരുന്നു ഖലാട്ഗ.അതുകൊണ്ടു തന്നെ ഒട്ടേറെ വൈൻ നിർമാണ ശാലകൾ ഇവിടെയുണ്ട്.

 ഗ്രീക്ക് – റോമൻ രീതിയിലുള്ള നിർമിതികളും നഗരത്തിന്റെ സുവർണ കാലത്തെ വിളിച്ചോതുന്നു. അലക്സാണ്ടറിനു ശേഷം വന്ന പാർത്തിയൻസ് റോമൻ ഭീഷണിയിൽ നിന്നും രക്ഷനേടാൻ നിർമിച്ച വമ്പൻ മതിലുകളുടെ ശേഷിപ്പുകൾ സാമ്രാജ്യത്വ കാലത്തെ ഓർമിപ്പിച്ച്  ഇന്നും അവിടെ നിലനിൽക്കുന്നു.

ഗ്രീക്ക് ദൈവങ്ങളായ അഡോണിസിന്റേയും പെർസഫോണിന്റേയും ക്ഷേത്രങ്ങളും ചരിത്രകാരന്മാർ കണ്ടെടുത്തിട്ടുണ്ട്.ബിസി 38 –ൽ മരിച്ച പാർത്തിയൻ രാജാവ് ഒറോഡെസ് രണ്ടാമന്റെ ശവകുടീരവും ഖലാട്ഗയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അക്കാലത്തെ നാണയങ്ങളുടെ വൻശേഖരമാണ് ശവകുടീരത്തിൽ നിന്നും ലഭിച്ചത്. അസീറിയൻ കാലഘട്ടത്തിന്റെ ശേഷിപ്പുകളും ഈ നഗരത്തിൽ ഉറങ്ങുന്നുണ്ട്.