E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in World

വൻ ശക്തിയാകാനുള്ള പുറപ്പാടിൽ ഉത്തരകൊറിയ ലക്ഷ്യമിടുന്നത് എന്ത്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Kim-Jong-Un
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണുബോംബ് പരീക്ഷണത്തിലൂടെയും ബാലസ്റ്റിക് മിസൈൽ പരീക്ഷണത്തിലൂടെയും ഉത്തര കൊറിയ യഥാർഥത്തിൽ എന്താണ് ലക്ഷ്യമിടുന്നത്? അമേരിക്ക എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാമെങ്കിലും ആത്യന്തിക ലക്ഷ്യം അവർ മാത്രമല്ലെന്നാണ് ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിലൂടെ ഉത്തര കൊറിയ നൽകുന്നത്. ഉത്തര കൊറിയയെ സംബന്ധിച്ചിടത്തോളം ലോകം മുഴുവൻ അവർക്കു ശത്രുക്കളാണ്. മറ്റു രാജ്യങ്ങൾ, എന്തിനു ചൈനവരെ അവർക്കെതിരെ നീങ്ങുന്നുവെന്ന് കിം ജോങ് ഉൻ കണക്കുക്കൂട്ടുന്നു. ആയുധ പ്രദർശനത്തിലൂടെയും പരീക്ഷണത്തിലൂടെയും ലോകത്തെ മുഴുവൻ ഭയപ്പെടുത്തി നിർത്തുകയെന്ന തന്ത്രമാണ് ഇപ്പോൾ ഉത്തര കൊറിയ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ ലോകത്ത് ഇതുവരെ നടന്ന ആണവ പരീക്ഷണങ്ങളിൽ ഏറ്റവും ശക്തിയേറിയതു നടത്താൻ ഉത്തര കൊറിയയും കിം ജോങ് ഉന്നും കോപ്പുകൂട്ടില്ലായിരുന്നു.

കൊറിയൻ ഉപഭൂഖണ്ഡം സമാധാനത്തിലേക്ക് ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിലൂടെ ഉത്തര കൊറിയ നൽകിയിരിക്കുന്നതും. ലോകത്ത് ഇതുവരെ നടന്ന ഏറ്റവും ശക്തമായ ആണവ പരീക്ഷണമാണ് ഇതെന്ന് യുഎസും ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചിട്ടുമുണ്ട്. പരീക്ഷണം റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയുളള ഭൂചലനം സൃഷ്ടിച്ചതായും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.

ഒറ്റപ്പെട്ടുകിടക്കുന്ന, സൗഹൃദങ്ങളില്ലാത്ത ഒരു രാജ്യത്തിന്റെ നിലനിൽപ്പിനുള്ള പരമമായ മാർഗമാണു സൈനിക ശക്തിയിലെ ഔന്നത്യം. അണ്വായുധമെന്നത് ഒളിഞ്ഞും തെളിഞ്ഞും വൻശക്തികളുടെ സൈനികബലത്തിനു വീര്യംകൂട്ടുന്നു. ഈ ശ്രേണിയിലേക്ക് എത്തുകയെന്നതും വൻ ശക്തികളെന്നു അവകാശപ്പെടുന്ന എല്ലാ രാജ്യങ്ങൾക്കും നിർബന്ധവുമാണ്. എന്നാൽ ചൊടിപ്പിക്കുക മാത്രമേയുള്ളൂ, ഉത്തര കൊറിയ ഇതു പ്രയോഗിക്കില്ലെന്നു കരുതുന്ന ഒരു വിഭാഗവുമുണ്ട് രാജ്യാന്തര നിരീക്ഷകരിൽ.

ഉത്തര കൊറിയയ്ക്ക് എന്താണ് വേണ്ടത്?

ഉത്തര കൊറിയയുടെ ലക്ഷ്യമെന്ത്? ഈ ചോദ്യമാകും ആ രാജ്യത്തിന്റെ ഭാഗത്തുനിന്നു നിരന്തരം ഉണ്ടാകുന്ന പ്രകോപനപരമായ നടപടികളിൻമേൽ എല്ലാവരുടെയും മനസ്സിലുണ്ടാകുക. 

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അധികാരത്തിൽത്തുടരാനാകുക നാലുകൊല്ലം. അടുത്ത തവണയും തിരഞ്ഞെടുക്കപ്പെട്ടാൽ ആകെ എട്ടുകൊല്ലം. ട്രംപിന് ഇപ്പോൾ 71 വയസ്സ്. ഉത്തരകൊറിയൻ ഏകാധിപതിയായ കിം ജോങ് ഉന്നിന് പ്രായം 33. ആ രാജ്യത്തു തലമുറകളായി അധികാരത്തിൽത്തുടരുന്നതു കിമ്മിന്റെ കുടുംബം. കിം മരിച്ചാൽ അധികാരത്തിൽ വരിക മകനും. ആയുരാരോഗ്യത്തോടെ ഇരിക്കുകയാണെങ്കിൽ കുറഞ്ഞത് 80 വയസ് വരെ കിമ്മിനു ഭരിക്കാം. അധികാരം നഷ്ടപ്പെടുമെന്ന പേടി വേണ്ട. അടിച്ചമർത്തി ഭരിക്കുന്നതിനൊപ്പം ലോകത്തിലെ വൻശക്തിയെന്നു വിശേഷിപ്പിക്കപ്പെടുന്ന യുഎസിനോടു കൊമ്പുകോർത്ത്, വെല്ലുവിളിച്ച്, സൈനിക ശക്തി വർധിപ്പിച്ചു സ്വന്തം ജനതയ്ക്കു മുന്നിൽ ആളാവുകയെന്നതും കിമ്മിനു പ്രധാനമാണ്. രാജ്യത്തുനിന്നുയരുന്ന വിമത ശബ്ദങ്ങൾ തുടച്ചുനീക്കിയാണ് കിമ്മിന്റെ ഭരണമെങ്കിലും ഭാവി സുരക്ഷിതമാക്കാനുള്ള വ്യഗ്രത കിമ്മിന്റെ പ്രവർത്തനങ്ങളിൽ കാണാം.

വെറും എട്ടുകൊല്ലം മാത്രം അധികാരത്തിലിരിക്കുന്ന 71 വയസ്സുള്ളയാൾ ഭരിക്കുന്ന ലോക വൻശക്തിയായ യുഎസിനെ വെല്ലുവിളിക്കുന്ന കിമ്മിന്റെ നടപടികൾക്കുപിന്നിൽ പ്രായത്തിന്റെ ചോരത്തിളപ്പു മാത്രമല്ല, ചരിത്രം കൂടി ഓർമിച്ചുകൊണ്ടാണെന്നും വിലയിരുത്തേണ്ടിവരും. ചൈനയുടെ പാത പിന്തുടർന്നാണു കിമ്മിന്റെ നീക്കങ്ങളെന്നാണ് രാജ്യാന്തര നിരീക്ഷകരുടെ പക്ഷം. 1960കളിൽ തന്നെ ചൈന ആണവ ശക്തിയായിരുന്നു. രാജ്യാന്തരതലത്തിൽ ശക്തമായ എതിർപ്പു ചൈനയ്ക്ക് അന്നു നേരിടേണ്ടി വന്നിരുന്നു. എന്നാൽ പിന്നീട് ചൈന രാജ്യാന്തര സമൂഹത്തിൽനിന്നു മാറ്റിനിർത്താനാകാത്ത തലത്തിലേക്ക് ഉയർന്നു. ഇന്നു ലോകത്തെ വൻ ശക്തികളിൽ ഒന്നായി ചൈന മാറി. ഒരു യുഎസ് പ്രസിഡന്‍റ് ഉത്തര കൊറിയയിലെ പ്യോങ്യാങ്ങിലെത്തി കിമ്മുമായി ഹസ്തദാനം നടത്തുന്നതു സ്വപ്നത്തിൽപ്പോലും ചിന്തിക്കാനാകില്ല. സമാന അവസ്ഥയായിരുന്നു അന്ന് ചൈനയുടേതും. ഈ ചരിത്രമാകാം കിമ്മിനെ നയിക്കുന്നത്. അന്ന് അണ്വായുധം, ഇന്ന് ഹൈഡ്രജൻ ബോംബ് എന്ന വ്യത്യാസമേയുള്ളൂ. 

പരീക്ഷണത്തിന്റെ ഉദ്ദേശ്യമെന്ത്?

2016 സെപ്റ്റംബറിലാണ് ഇതിനു മുൻപ് ഉത്തര കൊറിയ ആണവപരീക്ഷണം നടത്തിയിട്ടുള്ളത്. ഒരു വർഷം തികഞ്ഞ വേളയിൽ വീണ്ടും ആണവപരീക്ഷണം ആവർത്തിച്ചു തൻപ്രമാണിത്തം ഉറപ്പിക്കാനാണ് അവരുടെ ശ്രമം. ഐക്യരാഷ്ട്ര സംഘടനയുടെ ഉപരോധങ്ങളും ലോക രാഷ്ട്രങ്ങളുടെ സമ്മർദ്ദങ്ങളും മറികടന്നാണ് ഉത്തര കൊറിയ ഇത്തരം പരീക്ഷണങ്ങൾ നിർബാധം തുടരുന്നത്.

കടത്തിയത് ബേനസീർ ഭൂട്ടോ; മൗനാനുവാദത്തോടെ ചൈനയും

ഹൈ‍ഡ്രജൻ ബോംബ് പരീക്ഷണ വാർത്ത പുറത്തുവന്നതിനു പിന്നാലെ പാക്കിസ്ഥാനുൾപ്പെടെയുള്ള രാജ്യങ്ങൾ ഉത്തര കൊറിയയുടെ നടപടിയെ അപലപിച്ചു രംഗത്തെത്തി. എന്നാൽ നട്ടെല്ല് വളയ്ക്കാതെ പാക്കിസ്ഥാന് ഇക്കാര്യത്തിൽ പ്രതികരണം നടത്താനാകില്ല, കാരണം മറ്റൊന്നുമല്ല, പാക്ക് പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയാണ് അണ്വായുധം നിർമിക്കുന്നതിനുള്ള വിവരങ്ങൾ രഹസ്യമായി ഉത്തര കൊറിയയ്ക്ക് എത്തിച്ചുനൽകിയതെന്നതു തന്നെ. 2008ൽ മാധ്യമപ്രവർത്തകൻ ശ്യാം ഭാട്യ എഴുതിയ ‘ഗുഡ് ബൈ ഷെഹ്സാദി’ എന്ന പുസ്തകത്തിൽ 1993ൽ ബേനസീർ അണ്വായുധം നിർമിക്കുന്നതിനുള്ള വിവരങ്ങൾ ഉത്തര കൊറിയയ്ക്കു കടത്തിയതായി പറയുന്നുണ്ട്. 

ഇസ്‌ലാമാബാദ് വിടുന്നതിനു മുൻപ് അവർ നിറയെ അറകളുള്ള ഓവർക്കോട്ട് വാങ്ങിയെന്നും അതുവഴി അണ്വായുധത്തെക്കുറിച്ചും യുറേനിയത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ സിഡികൾ കൈമാറ്റം ചെയ്തുവെന്നും ഭാട്യ പുസ്തകത്തിൽ പറയുന്നു. തിരിച്ചപ്പോൾ ഉത്തര കൊറിയയുെട മിസൈൽ വിവരങ്ങളും സിഡിയിൽ ഉണ്ടായിരുന്നു. ഈ കരാർ അനുസരിച്ചാണ് പാക്കിസ്ഥാന് ഉത്തര കൊറിയ ദീർഘദൂര മിസൈൽ സാങ്കേതിക വിദ്യ കൈമാറിയതെന്നാണ് പറയപ്പെടുന്നത്. ഉത്തര കൊറിയയുടെ നോഡോങ് മിസൈലിന്റെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് പാക്കിസ്ഥാന്റെ ഘൗരി മിസൈലുകളെന്നും പറയപ്പെടുന്നു. 

ഇതിനെല്ലാം ചൈനയുടെ മൗനാനുവാദം ഉണ്ടെന്നും പുസ്തകം വ്യക്തമാക്കുന്നു. ചൈനയുടെ പങ്കാണ് ബോംബ് നിർമാണത്തിൽ ഉത്തര കൊറിയയെ പ്രാവീണ്യരാക്കിയത്.

ഈ പോക്ക് നാലാം ലോക മഹായുദ്ധത്തിലേക്കോ?

ഞായറാഴ്ച പള്ളിയിൽനിന്നു തിരിച്ചുപോയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഉത്തര കൊറിയയെ ആക്രമിക്കുമോ എന്ന ചോദ്യത്തിനു ലഭിച്ച മറുപടി ‘നമുക്ക് കാണാം’ എന്നായിരുന്നു. യുഎസിനോ സഖ്യകക്ഷികളോ എതിരായ ഭീഷണികളെ സൈനികമായി നേരിടുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും അഭിപ്രായപ്പെട്ടു. പ്രകോപനം തുടർന്നുകൊണ്ടിരിക്കുന്ന ഉത്തര കൊറിയയ്ക്കുമേൽ അത്തരമൊരു നടപടി ഉടനുണ്ടാകുമെന്ന ഭീതിയിലുമാണ് ലോകം പൊതുവേ. എന്നാൽ, പൂർണമായി തള്ളിക്കളയാനാകില്ലെങ്കിലും ആക്രമണത്തിനുള്ള സാധ്യത വിരളമാണ്. ഉത്തര കൊറിയയിൽ ഒരു ആക്രമണം നടന്നാൽ അതിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുക ദക്ഷിണ കൊറിയയും ജപ്പാനുമാണ്. മാത്രമല്ല, ഈ വർഷം തന്നെ നടത്തിയ രണ്ടു ദീർഘദൂര മിസൈൽ പരീക്ഷണങ്ങളും കഴിഞ്ഞ ദിവസത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷണവും ഉത്തര കൊറിയയ്ക്ക് ചെറുതെങ്കിലും നിർണായകമായ മേൽക്കൈ നേടിക്കൊടുത്തിട്ടുണ്ട്. 

കിമ്മാണ് ഇനി ആദ്യം ആക്രമിക്കുകയെന്നു വച്ചാൽ, യുഎസിന്റെ കൈവശം നിരവധി പ്രതിരോധ മാർഗങ്ങളുണ്ട്. ഒരേസമയം 100 മിസൈലുകൾ ട്രാക്ക് ചെയ്യാനും പ്രതിരോധിക്കാനും കപ്പലിൽ വച്ചു നിയന്ത്രിക്കാനും കഴിയുന്ന ഏജിസ് സംവിധാനം, മിസൈൽ വേധ പ്രതിരോധ സംവിധാനമായ ഥാഡ് (THAAD) തുടങ്ങിയ വമ്പൻ പ്രതിരോധ സംവിധാനങ്ങളുമായാണ് യുഎസ് സമീപ രാജ്യങ്ങളിലും പസഫിക് സമുദ്രത്തിലുമായി നിലകൊള്ളുന്നത്. 

ഉത്തര കൊറിയയെ തളയ്ക്കാനുള്ള വഴി

കുത്താൻ വരുന്ന പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ടു കാര്യമില്ലെങ്കിലും യുഎസിന്റെയും മറ്റു രാജ്യങ്ങളുടെയും മുന്നിലുള്ള ആകെയുള്ള പോംവഴി ഉപരോധങ്ങൾ ഏർപ്പെടുത്തലും ഒത്തുതീർപ്പു ചർച്ചകളും മാത്രമാണ്. കഴിഞ്ഞ ഒരു ദശകമായി ഉപരോധങ്ങളുടെമേൽ ഉപരോധങ്ങളാണ് ഉത്തര കൊറിയയിൽ ഐക്യരാഷ്ട്ര സംഘടന നടത്തുന്നത്. എന്നിട്ടും ഹൈഡ്രൈജൻ ബോംബ് വരെ അവർ നിർമിച്ചു. ഇനി, ക്രൂഡ് ഓയിലും ടെക്സറ്റൈൽസും ഉൾപ്പെടെയുള്ള ചിലതു മാത്രമേ ഉപരോധം ഏർപ്പെടുത്താൻ യുഎസിന്റെ മുന്നിലുള്ളൂ. വിദേശ പണത്തിനായാണ് ഉത്തര കൊറിയ ക്രൂ‍ഡ് ഓയിൽ കയറ്റുമതി ചെയ്യുന്നത്. ചൈനയിൽനിന്നാണ് പലതും ഇറക്കുമതി ചെയ്യുന്നതും. ടെക്സ്റ്റൈൽ വിപണിയെ മുന്നോട്ടു കൊണ്ടുപോകുന്നതും ചൈന തന്നെ.

ഒരു ചായയ്ക്കു ചുറ്റും കിമ്മിനെ പിടിച്ചിരുത്താനായാൽ തന്നെ അതു വിജയമാണ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അതിനുള്ള സാധ്യത തുലോം വിരളമാണ്. ആണവ മിസൈൽ പദ്ധതി ഉപേക്ഷിക്കുകയാണെങ്കിൽ ഉത്തര കൊറിയയുമായി ചർച്ചയാകാമെന്നായിരുന്നു ഇതുവരെ യുഎസിന്റെ നിലപാട്. എന്നാൽ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ, ‘ചർച്ച ഒരുത്തരമല്ലെന്ന്’ പറഞ്ഞതിലൂടെ ട്രംപും ആ സാധ്യത അടച്ചു. എന്നാൽ, ഇതുവരെയുള്ള അണ്വായുധങ്ങളൊക്കെ ഇരിക്കട്ടെ, ഇനി അവ പരീക്ഷിക്കാനോ കൂടുതൽ വികസിപ്പിക്കാനോ പറ്റില്ലെന്ന നിബന്ധനയിൽ ഉത്തര കൊറിയയെ ഒരു മേശയ്ക്കു ചുറ്റും കൊണ്ടുവരാനാകുമോയെന്നു യുഎസ് നോക്കണമെന്നും ചില നിരീക്ഷകർ അഭിപ്രായപ്പെടുന്നു. 

ആരു സംസാരിക്കും കിമ്മിനോട്?

നിലവിൽ ചൈനയും പാക്കിസ്ഥാനും മാത്രമാണ് ഉത്തര കൊറിയയോട് സൗഹാർദ്ദപരമായി ബന്ധമുള്ള രാജ്യങ്ങൾ. എന്നാൽ ഇരു രാജ്യങ്ങളെയും പൂർണമായി വിശ്വാസത്തിലെടുത്ത് വൈറ്റ് ഹൗസ് ഉത്തര കൊറിയ വിഷയത്തിൽ ഇടപെടുമോയെന്നു കണ്ടറിയണം. മാത്രമല്ല, മിസൈൽ – ബോംബ് പരീക്ഷണങ്ങളിൽ യുഎന്‍ ഉപരോധത്തെ ചൈന പിന്തുണച്ചിരുന്നെങ്കിലും അവരുമായുള്ള സാമ്പത്തിക ഇടപാടുകൾ അവസാനിപ്പിക്കാൻ അവർ തയാറായിട്ടില്ല. കൊറിയൻ ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയ അസ്ഥിരത ചൈനയെ ഭയപ്പെടുത്തുന്നുണ്ട്. കടുത്ത സാമ്പത്തിക ഉപരോധങ്ങളും മറ്റും ഏർപ്പെടുത്തി കിമ്മിനെ തകർത്താൽ അതു ഇരു കൊറിയകളെ മാത്രമല്ല, അയൽ രാജ്യമായ ചൈനയെയും ബാധിക്കുമെന്ന പേടിയുമുണ്ട്.