E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

സ്വവർഗവിവാഹം നിയമവിധേയമാക്കി ജർമനി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി ജര്‍മനി. പുരോഗമനവാദികളുടെ ഏറെനാളെത്തെ ആവശ്യം വോട്ടെടുപ്പിലൂടെയാണ് ജര്‍മന്‍ പാര്‍ലമെന്റ് അംഗീകരിച്ചത്. രാഷ്ട്രീയത്തിനതീതമായ വ്യക്തിതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച് കഴിഞ്ഞയാഴ്ചയാണ് ചാന്‍സിലര്‍ അംഗല മെര്‍ക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റിലെ ബലപരീക്ഷയ്ക്ക് കളമൊരുക്കിയത്. 

വര്‍ഷങ്ങള്‍ നീണ്ട ആശയസമരത്തിനും മുറവിളികള്‍ക്കുമുള്ള രാഷ്ട്രീയമായ ഉത്തരമാണ് ജര്‍മന്‍ പാര്‍ലമെന്റ് ഇന്നലെ നല്‍കിയത്. സ്വവര്‍ഗവിവാഹത്തിനുവേണ്ടി സമരരംഗത്തിറങ്ങിയ പുരോഗമനവാദികളും ഇടതുപാര്‍ട്ടികളും മുന്നോട്ടുവച്ച നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കുകയായിരുന്നു. പാര്‍ട്ടിയിലെ ശക്തമായ വിയോജിപ്പിനെ മറികടന്നാണ് സ്വവര്‍ഗവിവാഹം നിയമവിധേയമാക്കാനുള്ള വ്യക്തിഗത ബലപരീക്ഷണം നടത്താന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പാര്‍ലമെന്റിന് അനുമതി നല്‍കിയത്. പാര്‍ട്ടി നിലപാടിനൊപ്പം നിന്ന് ചാന്‍സിലര്‍ എതിര്‍ത്തു വോട്ടുചെയ്തെങ്കിലും ജയം മറുചേരിക്കായിരുന്നു. 

കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കൊപ്പം സ്വവര്‍ഗവിവാഹത്തെ ശക്തമായി എതിര്‍ത്ത കത്തോലിക്കാ സഭ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. പുതിയ സമ്പ്രദായത്തെ വിവാഹമായി അംഗീകരിക്കില്ലെന്ന് ബെര്‍ലിന്‍ ആര്‍ച്ച് ബിഷപ്പ് ഹെയ്നര്‍ കോ പറഞ്ഞു എന്നാല്‍ സാമൂഹികമായ പൊളിച്ചെളുത്തിന് വേണ്ടി വാദിച്ചവര്‍ നിയമനിര്‍മാണത്തെ ആഘോഷമാക്കാനൊരുങ്ങുകയാണ്. ഇതോടെ ഫ്രാന്‍സിനും ബ്രിട്ടനും സ്പെയിനും പിന്നാലെ സ്വവര്‍ഗവിവാഹം നിയമവിധേയമാകുന്ന യൂറോപ്പിലെ നാലാമത്തെ രാജ്യമാകുകയാണ് ജര്‍മനി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :