പാകിസ്ഥാനില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് 140 പേര് വെന്തുമരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പൂര്‍ ദേശീയപാതയില്‍ മറിഞ്ഞ ടാങ്കറില്‍ നിന്ന് പെട്രോള്‍ ശേഖരിക്കാന്‍ ശ്രമിച്ചവരാണ് ദുരന്തത്തിനിരയായത്. എഴുപത്തഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില അതീവഗുരുതരമാണ്. കറാച്ചിയില്‍ നിന്ന് ലാഹോറിലേയ്ക്ക് പോയ ടാങ്കര്‍ ലോറിയാണ് ബഹാവല്‍പൂര്‍ ദേശിയപാതയില്‍ അപകടത്തില്‍പ്പെട്ടത്.
മറിഞ്ഞ ടാങ്കര്‍ ലോറി അല്പസമയത്തിനുള്ളില് പൊട്ടിത്തെറിക്കുകയായിരുന്നു. ടാങ്കറില്‍ നിന്ന് പ്രദേശവാസികള്‍ പെട്രോള്‍ ശേഖരിക്കാന്‍ കൂട്ടത്തോടെ എത്തിയതാണ് മരണ സംഖ്യ ഉയരാന്‍ കാരണം. മൃതദേഹങ്ങളെല്ലാം തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞുപോയി. സമീപത്തുണ്ടായിരുന്ന ഇരുപത് വാഹനങ്ങളും തീപിടിച്ച് നശിച്ചു.
ഇതും ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിക്കാന്‍ കാരണമായി. അപകടത്തില്‍ എഴുപത്തഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില അതീവ ഗുരുതരമാണ്. പാക് കരസേന മേധാവി ജനറല്‍ ബജ്്വയുടെ നിര്‍ദേശപ്രകാരം സൈനികരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. പരിക്കേറ്റവരെ സൈനിക ഹെലികോപ്ടറുകളില്‍ ജില്ലാ ആശുപത്രിയിലും ബഹാവല്‍പൂരിലെ വിക്ടോറിയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടാതെ മുഴുവന്‍ ആശുപത്രിയികളിലും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് സമീപ പ്രദേശത്തെ ആളുകളെ മാറ്റിപാര്‍പ്പിച്ചു.