ഒരു കൂട്ടം ആളുകളുടെ സമയോചിത ഇടപെടല്‍ രണ്ടുവയസ്സുകാരിയുടെ ജീവന് രക്ഷിച്ചു. ദക്ഷിണ ചൈനയിലെ ചോങ്ക്വിങിലാണ് കാര്‍ ഇടിച്ച് അപകടത്തില്‍പെട്ട കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചത്. മുത്തശ്ശിയൊടൊപ്പം റോഡില്‍ സഞ്ചരിച്ച കുട്ടിയെയാണ് അശ്രദ്ധമായി വന്ന സ്പോര്‍ട്ട്സ് കാര്‍ ഇടിച്ചിട്ടത്. ഇതുകണ്ട നാട്ടുകാര്‍ പത്തു നിമിഷത്തിനുള്ളില്‍ തന്നെ രക്തം വാര്‍ന്ന കുട്ടിയെ പുറത്തെടുത്തു. നാട്ടുകാരനായ ഒരാളുടെ കാറില്‍ തന്നെ ആശുപത്രിയിലെത്തിച്ചത്തോടെ ജീവന് രക്ഷിക്കാനായി. സിസിടിവി ദ്യശ്യങ്ങളില്നിന്നാണ് തെളിവുകള്‍ പൊലീസിന് ലഭിച്ചത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്ന് പൊലീസ് പറഞ്ഞു.
Advertisement