കഠ്മണ്ഡു ∙ കാൻസർ രോഗത്തെ അതിജീവിച്ച് എവറസ്റ്റിന്റെ നെറുകയിലെത്തി ബ്രിട്ടിഷുകാരന്റെ വിജയമുദ്ര. നാൽപത്തിയേഴുകാരനായ ഇയാൻ ടൂത്ത്ഹിൽ ആണ് ഈ നേട്ടം കൈവരിച്ചത്. 2015 ലാണ് ഇയാന്‍ കാൻസർ രോഗബാധയുണ്ടായത്.
നാലു മാസമേ ഇനി ജീവിച്ചിരിക്കൂ എന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. അവിടെനിന്നാണ് രണ്ടു വർഷമിപ്പുറം ലോകത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയിൽ ഇയാനെത്തിയത്.