E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 26 2021 07:38 PM IST

Facebook
Twitter
Google Plus
Youtube

More in World

റഷ്യന്‍ ബന്ധം: ഡമോക്രാറ്റ് നേതാക്കള്‍ക്കെതിരെ ട്രംപ് അന്വേഷണത്തിന് ഉത്തരവിട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിന്റെ രാജി ആവശ്യം ഉന്നയിച്ച ഡമോക്രാറ്റ് നേതാക്കള്‍ക്കെതിരെ റഷ്യന്‍ ബന്ധം ആരോപിച്ച് ട്രംപ് അന്വേഷണത്തിന് ഉത്തരവിട്ടു. നാന്‍സി പലോസി, ചക് ഷുമെര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. റഷ്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച മറച്ചു വെച്ച അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് പൂര്‍ണമായും സംരക്ഷിച്ച് ട്രംപ് രംഗത്തെത്തി. 

2010 ല്‍ നാന്‍സി പലോസിയും റഷ്യന്‍ സ്ഥാനപതിയും മറ്റ് ഉദ്യോഗസ്ഥരും ഒരു മേശക്കു ചുറ്റും ഇരിക്കുന്ന ചിത്രം ട്രംപ് പുറത്തു വിട്ടു. നാന്‍സി പലോസിയുടെ റഷ്യന്‍ ബന്ധത്തെക്കുറിച്ചു അന്വേഷണം പ്രഖ്യാപിച്ചെന്നും ട്വിറ്ററില്‍ കുറിച്ചു. മറ്റൊരു മുതിര്‍ന്ന നേതാവായ ചക് ഷുമറിനെതിരെയും അന്വേഷണമുണ്ട്. റഷ്യന്‍ ബന്ധത്തിന് തെളിവായി സ്വീകരിച്ചിരിക്കുന്നത് ഇദ്ദേഹം വ്ലാഡമിര്‍ പുടിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടായാണ്. അമേരിക്കന്‍ അറ്റോര്‍മി ജനറലും ട്രംപിന്‍റെ അടുത്ത അനുയായിയുമായ ജെഫ് സെഷന്‍സിനെതിരെയുള്ള ആരോപണങ്ങളാണ് അമേരിക്കന്‍ പ്രസിഡന്‍റിനെ ചൊടിപ്പിച്ചത്. 

തിരഞ്ഞെടുപ്പ് പ്രചാരണകാലയളവില്‍ ജെഫ് സെഷന്‍സ് റഷ്യന്‍ സ്ഥാനപതിയുമായി കൂക്കാഴ്ച നടത്തിയിരുന്നു. പിന്നീട് അറ്റോര്‍ണി ജനറലായി സ്ഥാനമേറ്റെടുക്കുമ്പോള്‍ ഇത് മറച്ചു വെക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ജെഫ് സെഷന്‍സ് സ്ഥാനം രാജിവെക്കണമെന്നാണ് ഡമോക്രാറ്റുകളുടെ ആവശ്യം. 

പരാജയപ്പെട്ട ഡമോക്രാറ്റുകള്‍ മറ്റുവഴികള്‍ തേടുകയാമെന്ന് ഡോണള്‍ഡ് ട്രംപ് മറുപടി നല്‍കി തെറ്റായ വാര്‍ത്തകള്‍ ചമച്ച് സെഷനെ വേട്ടയാടുകയാണെന്നും ട്രംപ് പറയുന്നു. എന്നാല്‍ മുന്‍പ് സെനറ്റ് അംഗമായിരുന്നപ്പോള്‍ റഷ്യന്‍ അംബാസിഡറെ കണ്ടിട്ടുണെന്ന് സെഷന്‍സ് സമ്മതിച്ചു. അന്ന് തീവ്രവാദവിഷയങ്ങളാണ് സംസാരിച്ചത്. ട്രംപിന്‍റെ പ്രതിനിധി എന്ന നിലയിലായിരുന്നില്ല കൂടിക്കാഴ്ച എന്നും സെഷന്‍ പറഞ്ഞു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :