വാഷിങ്ടണില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധ റാലി. പൗരാവകാശ സംഘടകളുടെ ആഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്. ട്രംപ് പദവി ഏറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രതിഷേധം കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് റാലിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ജനുവരി ഇരുപതിനാണ് ഡോണള്‍ഡ് ട്രംപ് സ്ഥനം ഏല്‍ക്കുന്നത്.
ന്യൂനപക്ഷങ്ങളും കറുത്തവര്‍ഗ്ഗക്കാരും നേരിടുന്ന ഭീഷണികളും ഒബാമ കെയറിനെക്കുറിച്ചുള്ള ആശങ്കകളും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു. ജനുവരി ഇരുപത്തൊന്നിന് അമേരിക്കന്‍ വനിതകള്‍ നടത്തുന്ന കൂറ്റന്‍ മാര്‍ച്ചിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് വുമണ്‍സ് മാര്‍ച്ച് ഒണ്ഡിസി എന്ന പേരില്‍ റാലി സംഘടിപ്പിക്കുന്നത്.രണ്ട് ലക്ഷത്തോളം പേര് പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.