E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

‘ഭീഷണി വേണ്ട, ഉന്നിന് മൂന്ന് തെര്‍മോ ന്യൂക്ലിയര്‍ ബോംബുകള്‍ മതി ലോകം ചുട്ടുകരിക്കാന്‍’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thermonuclear-bomb
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വെറും മൂന്നേ മൂന്ന് ബോംബുകള്‍ മതി ഭൂമിയൊട്ടാകെ ചുട്ടുകരിക്കാനെന്ന് ഉത്തരകൊറിയന്‍ വക്താവിന്റെ അവകാശവാദം. അര്‍ജന്റീനയില്‍ നിന്നുള്ള വെബ്‌സൈറ്റായ ഇന്‍ഫോബേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കിം ജോങ് ഉന്നിന്റെ കൂട്ടാളിയായ അലക്‌സാന്ദ്രോ കോ ഡി ബെനോസിന്റെ പ്രതികരണം. അണ്വായുധങ്ങളേക്കാള്‍ ശേഷിയുള്ള തെര്‍മോ ന്യൂക്ലിയര്‍ ആയുധങ്ങളായിരിക്കും സര്‍വനാശകാരികളാകുകയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

'ആരും ഭീഷണിപ്പെടുത്തേണ്ട, ഒരാളും ഉത്തരകൊറിയയെ തൊടാന്‍ ധൈര്യപ്പെടില്ല. ഇനി ആരെങ്കിലും അതിന് മുതിര്‍ന്നാല്‍ ഞങ്ങളുടെ തോക്കുകളും മിസൈലുകളും മറുപടി നല്‍കും. അണ്വായുധങ്ങളും തെര്‍മോ ന്യൂക്ലിയര്‍ ബോംബുകളും ഉപയോഗിക്കാന്‍ സജ്ജമായ അവസ്ഥയിലാണ്. എച്ച് ബോംബുകളും ആവശ്യം വന്നാല്‍ പ്രയോഗിക്കും' ഉത്തരകൊറിയന്‍ വക്താവ് പറയുന്നു.  

രാജ്യാന്തരതലത്തില്‍ ഉത്തരകൊറിയയുടെ വക്താവായി അറിയപ്പെടുന്നയാളാണ് അലക്‌സാന്ദ്രോ കോ ഡി ബെനോസ് എന്ന ഐടി കണ്‍സള്‍ട്ടന്റ്. ഉത്തരകൊറിയക്ക് വേണ്ടി പരസ്യമായി വാദിക്കുന്ന അദ്ദേഹം ടൂറിസ്റ്റ് വിസയില്‍ അവിടെ സന്ദര്‍ശനം നടത്തുകയും ചെയ്തിട്ടുണ്ട്. എല്ലാക്കാര്യങ്ങളും നിശ്ചയിക്കുന്ന തോന്നുന്നതെന്തും ചെയ്യാന്‍ കഴിയുന്ന ഒരാള്‍ ഉത്തരകൊറിയയിലില്ലെന്ന് 2012ല്‍ ഇന്‍ഡിപെന്‍ഡന്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.  

ജീവന് ഭീഷണിയായ നിലയില്‍ തടവുകാര്‍ കഴിയുന്നുവെന്ന് ഹ്യൂമന്‍ റൈറ്റ് വാച്ച് ആരോപിച്ച ഉത്തരകൊറിയയിലെ ജയിലുകളെക്കുറിച്ചും വ്യത്യസ്തമായ അഭിപ്രായമാണ് കോ ഡി ബെനോസിനുള്ളത്. ഒരു തരത്തിലുള്ള ബോധവല്‍ക്കരണ ക്യാമ്പുകളാണ് ഉത്തരകൊറിയന്‍ ജയിലുകളെന്നാണ് അദ്ദേഹം വാദം. ശിക്ഷയില്‍ ഉത്തരകൊറിയ വിശ്വസിക്കുന്നില്ലെന്നും പുനരധിവാസമാണ് ഫലപ്രദമെന്ന് കരുതുന്നുവെന്നും കോ ഡി ബെനോസ് പറയുന്നു. ഇതിനായുള്ള മനശാസ്ത്രപരമായ ചികിത്സകളാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.  

ഉത്തരകൊറിയയേക്കാള്‍ വളരെയധികം മിസൈലുകളും ആയുധങ്ങളും അമേരിക്കയ്ക്ക് ഉണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ എത്രത്തോളമുണ്ടെന്ന അളവിലല്ല നശീകരണശേഷിയിലാണ് കാര്യം. ഒരൊറ്റ തെര്‍മോ ന്യൂക്ലിയര്‍ ബോംബ് നൂറ് അണ്വായുധങ്ങള്‍ക്ക് സമമാണ്. ഇത്തരത്തിലുള്ള മൂന്നോ നാലോ തെര്‍മോ ന്യൂക്ലിയര്‍ ബോംബുകള്‍ മതി ലോകത്തെ ഒന്നാകെ ഇല്ലാതാക്കാന്‍- എന്നാണ് കോ ഡി ബെനോസിന്റെ അവകാശവാദം.  

ഉത്തരകൊറിയ ആവര്‍ത്തിച്ച് മിസൈല്‍ പരീക്ഷങ്ങള്‍ നടത്തുകയും അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്ത അവസരത്തിലാണ് ഈ പ്രതികരണങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നത്. വിഷയത്തില്‍ ചൈന കൈക്കൊള്ളുന്ന നിലപാടുകളെ അമേരിക്കയും കക്ഷികളും ശ്രദ്ധയോടെയാണ് കാണുന്നതെന്നും കൊറിയന്‍ മേഖലയെ ആണവ വിമുക്തമാക്കാന്‍ കഴിഞ്ഞാല്‍ ചരിത്രപരമായ നേട്ടമാവുമെന്നമാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെനസ് പറഞ്ഞത്. 

കൂടുതൽ വായനയ്ക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :