റഷ്യയ്ക്കുമേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടുള്ള സെനറ്റ് തീരുമാനത്തിന്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം. 2016ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ആരോപിച്ചാണ് അമേരിക്കയും റഷ്യയക്ക് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്നുള്ള 755 നയതന്ത്ര ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുകൊണ്ട് റഷ്യയും തിരിച്ചടിച്ചിരുന്നു. തുടര്‍ന്ന് അമേരിയ്ക്കയ്ക്കും റഷ്യയ്ക്കുമിടയില്‍ പ്രശ്നപരിഹാത്തിനുള്ള ശ്രമത്തിനിടെയാണ് അമേരിക്കയുടെ പുതിയ നടപടി. റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വെദേവ് അമേരിക്കന്‍ നടപടിയെ അപലപിച്ചു. റഷ്യയ്ക്കു പുറമെ ഉത്തരകൊറിയയ്ക്കും ഇറാനും യു.എസ് ഉപരോധം ഏര്‍പ്പെടുത്തി.
Advertisement