ഭീകരവാദത്തിനെതിരെ ബ്രിക്സ് രാജ്യങ്ങളുടെ കുട്ടായ്മ. പാകിസ്താന് കേന്ദ്രമാക്കിയുള്ള ഭീകരസംഘങ്ങളെ അപലപിച്ചുകൊണ്ടുള്ള തീരുമാനത്തെ ചൈനയും പിന്തുണച്ചു. ആദ്യമായാണ് പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ നിലപാടുകളെ ചൈന പരസ്യമായി പിന്തുണയ്ക്കുന്നത്.
താലിബാനും അല്‍ ഖായിദയ്ക്കും പുറമേ പാകിസ്താന് കേന്ദ്രമാക്കിയുള്ള ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയ്ബ തുടങ്ങിയ ഭീകരവാദസംഘങ്ങളെ അപലപിച്ചുകൊണ്ടുള്ള തീരുമാനത്തെ ചൈനയും പിന്തുണച്ചത് പാകിസ്താന് തിരിച്ചടിയായി. ഏത് തരത്തിലുള്ള തീവ്രവാദം ആര് എവിടെ നടത്തിയാലും അതിനെ എതിര്‍ക്കുമെന്നും ബ്രിക്സ് രാജ്യങ്ങളുെട കൂട്ടായ്മ പ്രഖ്യാപിച്ചു. ആദ്യമായാണ് പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ നിലപാടുകളെ ചൈന പരസ്യമായി പിന്തുണയ്ക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിന്‍ പുടിനും ഉച്ചകോടിയുടെ ഭാഗമായി ചര്‍ച്ച നടത്തും. അതിര്‍ത്തി തര്ക്കങ്ങളുെട പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റും പ്രധാനമന്ത്രി മോദിയും പ്രത്യേക ചര്‍ച്ച നടത്തുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.