E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

ക്യൂബയെ വിപ്ലവത്തിന്‍റെ പര്യായമാക്കിയ പോരാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മനുഷ്യന്‍റെ കണ്ണുകള്‍ക്ക് കാണാവുന്നതില്‍ ഏറ്റവും മനോഹരമായ ദ്വീപെന്നു ക്രിസ്റ്റഫര്‍ കൊളംബസ് പറഞ്ഞ കൊച്ചു ക്യൂബയെ വിപ്ലവത്തിന്‍റെ പര്യായമാക്കിയ പോരാളി. ക്യൂബന്‍ മണ്ണില്‍ പോരാട്ടത്തിന്‍റെ ഹിമാലയം പടുത്തുയര്‍ത്തിയ കാസ്‌ട്രോയുടെ ജീവിതം വിപ്ലവത്തിന്‍റെ ചരിത്രം തന്നെയാണ്. 

ലോക സാമ്രാജ്യത്വത്തിന്‍റെ നെടുങ്കോട്ടകളില്‍ ഇരമ്പിയാര്‍ത്ത വിപ്ലവ ശബ്ദം, ഫിഡല്‍ കാസ്ട്രോ. സാമ്രാജ്യത്വത്തിനെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത സമരം, മാര്‍ക്സിസറ്റ് ആശയങ്ങളോടുള്ള അചഞ്ചലമായ കൂറ്, ജനങ്ങളുമായുള്ള ആത്മബന്ധം. മണിക്കൂറുകള്‍ നീളുന്ന, ശ്രോതാക്കളെ ഇളക്കിമറിക്കുന്ന വാക്ചാതുരി, ഭ്രാന്തെന്നുപോലും വിശേഷിപ്പിക്കാവുന്ന വായനാശീലം. ചുണ്ടില്‍ സദാ എരിയുന്ന ചുരുട്ട് , ചങ്കൂറ്റത്തിന്‍റെ പര്യായം. 1926 ഒാഗസ്റ്റ് പതിമൂന്നിന് ബിരാന്‍ ജില്ലയിലുള്ള മയാരി നഗരത്തില്‍ സമ്പന്ന കര്‍ഷക കുടുംബത്തിലാണ് ഫിഡല്‍ കാസ്ട്രോയുടെ ജനനം. പിതാവ് അന്‍ജെല്‍ കാസ്‌ട്രോ വൈ അര്‍ഗീസ്, സ്‌പെയിനില്‍ നിന്നും ക്യൂബയിലേക്കു കുടിയേറിയ കരിമ്പുകൃഷിക്കാരന്‍. 

ക്യൂബക്കാരിയായ ലി റൂസ് ഗോണ്‍സാലസ് മാതാവ്. സാന്‍റിയാഗോ ഡിക്യൂബയിലെ കത്തോലിക്കാ സ്കൂളില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഫിഡല്‍, ഹവാനയിലെ ബെലാന്‍ കോളജില്‍ നിന്നു ബിരുദം നേടി. 1945 മുതല്‍ 50 വരെ ഹവാന സര്‍വകലാശാലയില്‍ നിയമപഠനം. ഇക്കാലത്ത് തിളിച്ചുമറിഞ്ഞ ലാറ്റിനമേരിക്കന്‍ രാഷ്ട്രീയം ഫിഡലിന്‍റെ ജീവിതത്തേയും സ്വാധീനിച്ചു. യുഎസ് അനുകൂലിയായ സൈനിക സ്വേച്ഛാധിപതി ജനറല്‍ ഫുല്‍ജന്‍സിയോ ബാറ്റിസ്റ്റയെ അട്ടിമറിച്ചുകൊണ്ടാണ് ഫിഡലിന്‍റെ നേതൃത്വത്തിലുളള വിപ്ലവകാരികള്‍ 1959 ല്‍ ക്യൂബയില്‍ അധികാരം പിടിച്ചടക്കിയത്. അന്ന് അദ്ദേഹത്തിനു വെറും 32 വയസ്. യുവതലമുറയെ ആവേശം കൊള്ളിച്ച അര്‍ജന്‍റീനക്കാരന്‍ ഏണസ്‌റ്റോ ചെ ഗുവേരയായിരുന്നു ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍. കാസ്‌ട്രോയിലെ വിപ്ലവകാരിയുടെ മുഖം തെളിഞ്ഞുകണ്ടത് 1953 ലായിരുന്നു. 

ജൂലൈ 26 ന് 160 യുവ വിപ്ലവകാരികളുമായി സാന്‍റിയാഗോ ഡി ക്യൂബയിലെ മൊണ്‍കാദ ജയിലിനു നേരെ ഫിഡല്‍ ആക്രമണം നടത്തി. ആയിരം സൈനികരുള്ള കൂറ്റന്‍ തടവറയ്ക്കുനേരെ വേണ്ടത്ര ആയുധങ്ങളോ ആസൂത്രണങ്ങളോ ഇല്ലാതെ നടത്തിയ ആക്രമണം സ്വാഭാവികമായും പരാജയം ഏറ്റുവാങ്ങി. മെക്സിക്കോയിലേക്കുള്ള പിന്‍മാറ്റത്തിനുശേഷം അങ്ങനെ 1956 ഡിസംബര്‍ രണ്ടിനു 'ഗ്രാന്‍മ' എന്ന കപ്പലില്‍ എണ്‍പതോളം പേരുമായി കാസ്‌ട്രോയും ചെഗുവേരയും ദക്ഷിണ ക്യൂബയിലെ ഒറിയേന്ത പ്രവിശ്യയിലിറങ്ങി. രണ്ടുവര്‍ഷക്കാലം ഈ മലനിരകള്‍ കേന്ദ്രമാക്കി ഗറില്ലാ പ്രവര്‍ത്തനങ്ങള്‍. ബാറ്റിസ്റ്റയുടെ സൈന്യവുമായി പൊരുതി മുന്നേറിയ വിപ്ലവസേന 1959 ല്‍ വിജയംകണ്ടു. 

കാസ്‌ട്രോയുടെ നേതൃത്വത്തില്‍ ക്യൂബയില്‍ അധികാരമേറ്റ സര്‍ക്കാരിനെ അമേരിക്ക അംഗീകരിച്ചു. 1961 ല്‍ കാസ്‌ട്രോ, ക്യൂബയെ മാര്‍ക്സിസ്റ്റ്ലെനിനിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ചു. ക്യൂബയിലെ അമേരിക്കന്‍ കമ്പനികളെ നഷ്ടപരിഹാരം നല്‍കി ദേശസാല്‍ക്കരിച്ചതോടെ അമേരിക്കയുടെ കണ്ണിലെ കരടായി അദ്ദേഹം. ഫിഡലിനെ ഇല്ലാതാക്കാന്‍ 643 തവണ ശ്രമിച്ചു ലോകപൊലീസ്. കുപ്രസിദ്ധമായ ബേ ഒാഫ് പിഗ്സ് അധിനിവേശമടക്കം ക്യൂബന്‍ സര്‍ക്കാരിനെതിരെ നിരവധി നീക്കങ്ങള്‍. 

എന്നാല്‍ സാമ്രാജ്യത്വ ധാര്‍ഷ്ട്യത്തിനു മുമ്പില്‍ ചങ്കൂറ്റത്തോടെ എഴുന്നേറ്റുനിന്ന ക്യൂബയും ഫിഡലും ആഗോള ജനതയുടെ ആവേശമായി മാറി. കാസ്‌ട്രോയുടെ നേതൃത്വത്തില്‍ രാജ്യം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടം നടത്തി. 2006ല്‍ ശാരീരിക അവശതകള്‍ മൂലം എണ്‍പത്തിയൊന്നാം വയസില്‍ അധികാരക്കസേര അനുജന്‍ റൗള്‍ കാസ്‌ട്രോയെ ഏല്‍പ്പിച്ചു കാസ്‌ട്രോ പിന്നണിയിലേക്ക് മാറി ഫിഡല്‍. പക്ഷേ അധികാരത്തിലിരുന്നാലും ഇല്ലെങ്കിലും ക്യൂബക്കാര്‍ക്ക് കാസ്‌ട്രോയല്ലാതെ മറ്റൊരു നേതാവുമില്ല. ജനമനസുകളില്‍കാസ്ട്രോയ്ക്ക് മരണവുമില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :