ജർമനിയിൽ ഭിക്ഷാടനത്തിനു യാചകരെത്തുന്നതു രാജകീയ പ്രൗഢിയിൽ. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള യാചകർ എത്തുന്നതു ബിഎംഡബ്യു, മെഴ്സിഡീസ്, ഔഡി തുടങ്ങിയ ആഡംബര വാഹനങ്ങളിൽ.
ഭിക്ഷാടനം നിരോധിച്ചിട്ടുള്ള ജർമനിയിൽ യാചക മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്നു പൊലീസും സമ്മതിക്കുന്നു. റുമാനിയയിൽനിന്നാണു കൂടുതൽ യാചകരും എത്തുന്നത്. ജർമൻ നിരത്തുകൾ ഇവർ കയ്യടക്കിയിരിക്കുകയാണ്.
കൈക്കുഞ്ഞുങ്ങളുമായി യാചിക്കുന്ന സ്ത്രീകൾക്കു പുറമേ കുട്ടികളും മുതിർന്നവരും ഒക്കെയുണ്ടു കൂട്ടത്തിൽ. നല്ല വരുമാനമാണത്രേ ഇവർക്കു കിട്ടുന്നത്. ഒരു ദിവസം ഒരാൾക്കു കുറഞ്ഞത് 100 യൂറോ (ഏഴായിരം രൂപയിലേറെ) വരെ കിട്ടുന്നുണ്ടെന്നാണു കണക്ക്.