ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോര്‍ട്ട് ജര്‍മനിയുടേത്. ആര്‍ട്ടണ്‍ ക്യാപിറ്റല്‍ പുറത്തുവിട്ട പാസ്പോര്‍ട്ട് ഇന്‍ഡെക്സില്‍ ജര്‍മനിയാണ് ഒന്നാമതെത്തിയത്. ജര്‍മന്‍ പാസ്പോര്‍ട്ടുമായി വിസയില്ലാതെ 157 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. സിംഗപ്പൂര്‍, സ്വീഡന് എന്നീ രാജ്യങ്ങളാണു തൊട്ടുപിന്നില്‍ 156. യുകെ, ഫ്രാന്‍സ്, സ്പെയിന്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 155 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം.
ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ദക്ഷിണകൊറിയയെ പിന്തള്ളി സിംഗപ്പൂര്‍ ഒന്നാമതെത്തി. ആദ്യപത്തില്‍ ഇന്ത്യയില്ല. സിംഗപ്പൂര്‍ പാസ്പോര്‍ട്ടുമായി വിസയില്ലാതെ 156 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. മലേഷ്യ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്വാന് എന്നിവരാണു പിന്നില്‍. ഇന്ത്യക്കു 12-ാം സ്ഥാനമാണ്. ഇന്ത്യന്‍ പാസ്പോര്ട് ഉപയോഗിച്ച് വിസയില്ലാതെയോ വിസ ഓണ്‍ അറൈവല്‍ സംവിധാനത്തിലോ 46 രാജ്യങ്ങള്‍ മാത്രമാണു സന്ദര്‍ശിക്കാന്‍ കഴിയുക. ഫിലിപൈന്‍സ് പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 60 രാജ്യങ്ങളില്‍ പോകാം.
പാക്കിസ്ഥാന്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയവര്‍ ഏറെ പിന്നിലാണ്. ജിസിസി മേഖലയില്‍ യുഎഇയാണ് ഒന്നാമത് 122 രാജ്യങ്ങളില്‍ യുഎഇ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെയോ അറൈവല്‍ ഓണ്‍ വിസ സൗകര്യത്തിലോ യാത്ര ചെയ്യാം. കുവൈത്താണു രണ്ടാമത് വിസാ ഫ്രീ സ്കോര്‍-81. തൊട്ടുപിന്നില്‍ ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, സൗദി എന്നീ രാജ്യങ്ങളാണ്. ഇറ്റലി, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളുടെ പാസ്പോര്ട് ഉപയോഗിച്ച് വിസയില്ലാതെ 154 രാജ്യങ്ങളില്‍ പോകാം.