ജര്‍മനിയില്‍ ഇന്ന് പൊതുതിരഞ്ഞെടുപ്പ്. നാലാം തവണയും നിലവിലെ ചാന്‍സലര്‍ അംഗല െമര്ക്കലിനാണ് സാധ്യത.എന്നാല്‍ മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ തനിച്ച് ഭൂരിപക്ഷം ലഭിക്കെല്ലെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ നല്കുന്ന സൂചന
യൂറോപ്പിന്റെ പവര്‍ഹൗസായ ജര്‍മനി വിധിയെഴുത്തിനായി ബൂത്തിലെത്തുകയാണ്. നിലവിലെ ചാല്‍സലര്‍ അംഗല മെര്‍ക്കലും സോഷ്യല്‍ ഡെമോക്രാറ്റിന്റെ മാര്ട്ടിന് സ്ക്കൂള്സെയും തമ്മിലാണ് പ്രധാന മല്‍സരം. ഭരണകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് സാധ്യത കൂടുതലെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് അഭിപ്രായ സര്‍വേഫലങ്ങള്‍. അങ്ങനെയായാല്‍ മുഖ്യ എതിര് കക്ഷിയായ മാര്ട്ടിന് സ്ക്കൂള്സെയുമായി സഹകരിച്ച് നാലാമതും ചാന്‍സലറാകാന്‍ മെര്‍ക്കല്‍ ശ്രമിക്കും.
61 മില്ല്യണ്‍ ജര്‍മന്‍കാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക.2013 ല്‍ നടന്ന ഇലക്ഷനില്‍ 71 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. തീവ്ര വലതുപക്ഷം ഉയര്‍ത്തുന്ന കടുത്ത രാഷ്ട്രീയ സമ്മര്‍ദങ്ങളെ അതിജീവിച്ചാല്‍ ഒരിക്കല്‍കൂടി ജര്‍മനിയുടെ ഉരുക്ക് വനിതയായി മെര്‍ക്കല്‍ ഉയര്‍ത്തെഴുന്നേല്‍ക്കും