പരിശീലനത്തിനിടെ കാലിനേറ്റ പരുക്ക് മൂലം ജര്‍മനിയുെട ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറിന് ഒരു വര്‍ഷത്തേയ്ക്ക് വിശ്രമം.ഇതോടെ ബയേണ്‍ മ്യൂണിക്കിന് വേണ്ടിയുള്ള ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങളിലും ജര്മനിയ്ക്കായുള്ള 2018 റഷ്യ ലോകകപ്പ് യോഗ്യതമല്സരങ്ങളിലും താരം പുറത്തിരിക്കും. ന്യൂയറിന്റെ അഭാവത്തില്‍ ബയേണിനായി ഉള്റിച്ചും ജര്‍മനിയ്ക്കായി ടെര്സ്റ്റീഗനുമായിരിക്കും ഗോള്‍ വല കാക്കുക. 2016 ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെതിരായ മല്‍സരത്തില്‍ കാലിനേറ്റ പരിക്കില്‍ താരം നാല് മാസം ചികില്‍സയിലായിരുന്നു.
Advertisement