ശസ്ത്രക്രിയക്കു ശേ·ഷം സൂചിയും പഞ്ഞിയും രോഗിയുടെ വയറ്റില്‍ മറന്ന് വച്ച സംഭവങ്ങള്‍ കേരളത്തില്‍ പല തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിയറ്റ്നാമില്‍ ശസ്ത്രക്രിയക്കു ശേഷം രോഗിയുടെ വയറ്റില്‍ മറന്നുവച്ചത് 15 സെറ്റിമീറ്റര്‍ നീളമുളള കത്രികയാണ്.
പതിനെട്ട് വര്‍ഷമാണ് പതിനഞ്ച് സെറ്റിമീറ്റര്‍ നീളമുളള കത്രികയും വയറ്റില്‍ ചുമന്ന് വിയറ്റ്നാംകാരനായ മാ വാന്‍ നാറ്റ് എന്ന 54 കാരന് ജീവിച്ചത്. 1998 ല്‍ ഒരു റോഡപകടവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയക്ക് വിധേയനായി. അതിനുശേഷം അസഹനീയമായ വയറുവേദന.നിരവധി തവണ ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും വേദനസംഹാരികള്‍ മാത്രമായിരുന്നു മരുന്ന്. ഒടുവില്‍ കഴിഞ്ഞ മാസം വീണ്ടുമൊരു റോഡപകടത്തില്‍പെട്ട് ചികില്‍സ തേടിയപ്പോഴാണ് ഇത്രയും കാലം താന്‍ സഹിച്ച വേദനയുടെ കാരണം തെളിഞ്ഞത്. സംഭവം വിവാദമായതോടെ മുന്‍പ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ കണ്ടെത്താനുളള ശ്രമത്തിലാണ് അധികൃതര്‍.