റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലന്‍ഡ് ബിസിനസ് വായ്പകള്‍ നല്കുന്ന ജോലികള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറംജോലിക്കരാര്‍ നല്കുന്നു. 443 തസ്തികകള്‍ ഒഴിവാക്കിയിട്ടാണ് ജോലികള്‍ ഇന്ത്യയിലേക്ക് ഔട്ട്സോഴ്സ് ചെയ്യുന്നത്.
ഇതിനെതിരേ ഇടപാടുകാരുടെയും യൂണിയന്റെയും ഭാഗത്തുനിന്ന് പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. അതേസമയം ഇടപാടുകാരുമായി ബന്ധപ്പെടുന്നതും വായ്പ നല്‍കണോ വേണ്ടെയോ എന്നു തീരുമാനിക്കുന്നതും ബ്രിട്ടീഷ് ജീവനക്കാര്‍ ആയിരിക്കുമെന്നാണ് ബാങ്കിന്റെ വിശദീകരണം.