E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 03:58 PM IST

Facebook
Twitter
Google Plus
Youtube

More in World

അമേരിക്കൻ രഹസ്യങ്ങളുടെ നിലവറ: അസാൻജിന്റെ രഹസ്യകേന്ദ്രം ബോണ്ട് സിനിമയെ വെല്ലുന്നത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോക സൈബര്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയതിന്റെ കുത്തക ജൂലിയന്‍ അസാൻജിനും വിക്കിലീക്‌സിനുമായിരിക്കും. ഈ ജൂലിയൻ അസാൻജാണ് ഇപ്പോൾ സോഷ്യൽമീഡിയകളിലെ പ്രധാന ചർച്ചാ വിഷയം. ജൂലിയൻ അസാൻജിനു എന്തു സംഭവിച്ചു? ആ രേഖകളെല്ലാം പുറത്തുവരുമോ? എവിടെയാണ് ഈ രേഖകളെല്ലാം സൂക്ഷിച്ചിരിക്കുന്നത്?

scerect-palce

നവംബർ എട്ടിന് നടക്കുന്ന അമേരിക്കയിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് സ്ഥാനാർഥി ഹിലറിയെപ്പറ്റിയുള്ള 88 ജിബി നിർണായക രഹസ്യ രേഖകൾ പുറത്തുവിടുമെന്നു അസാൻജ് മുന്നറിയിപ്പു നൽകി കഴിഞ്ഞു. ഇതിനു പുറമെ ലോകത്തെ പ്രശസ്തരുടെ നികുതിവെട്ടിപ്പ് രേഖകൾ ഉടൻ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്രയേറെ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ വിക്കിലീക്സ് എവിടെയായിരിക്കും സൂക്ഷിക്കുകയെന്ന് ചിന്തിക്കാത്തവരുണ്ടാകില്ല. എന്നാൽ അസാൻജിന്റെ ഈ രേഖകളിൽ മിക്കതും ജെയിംസ് ബോണ്ട് സിനിമയെ വെല്ലുന്ന രഹസ്യ കേന്ദ്രത്തിലാണെന്നതാണ് റിപ്പോര്‍ട്ടുകള്‍. 

സ്വീഡനിലെ പിയോനെന്‍ ഡേറ്റാ സെന്ററാണ് ഇത്തരത്തിലുള്ള അതീവ രഹസ്യകേന്ദ്രങ്ങളിലൊന്ന്. ശീതയുദ്ധകാലത്ത് അണ്വായുധ ആക്രമണണങ്ങളില്‍ നിന്നും രക്ഷപ്പെടാനായി നിര്‍മിച്ച ബങ്കറുകളിലൊന്നാണ് വിവരങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. ഭൂനിരപ്പില്‍ നിന്നും നൂറ് അടി താഴ്ച്ചയില്‍ പാറ തുരന്നാണ് ഈ കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. ശക്തമായ ആണവ ആക്രമണത്തെ പോലും പ്രതിരോധിക്കാന്‍ ശേഷിയുണ്ട് ഈ ബങ്കറിന്. ഹൈഡ്രജൻ ബോംബിട്ടാൽ പോലും സുരക്ഷിതമെന്ന് ചുരുക്കം. ലോകത്ത് നിരവധി രാജ്യങ്ങളിൽ വിക്കിലീക്സിനു രഹസ്യ സെര്‍വറുകളുണ്ട്. എന്നാൽ പ്രധാനപ്പെട്ട സര്‍വർ സ്വീഡനിൽ തന്നെയാണ്.

julian-assange-o1

2008ലാണ് ഈ രഹസ്യ കേന്ദ്രം വീണ്ടും തുറന്നത്. ന്യൂക്ലിയര്‍ ഷെല്‍ട്ടര്‍ വിക്കിലീക്‌സിന്റെ അഭയ കേന്ദ്രങ്ങളിലൊന്നായി ഡിസൈന്‍ ചെയ്തത് ആല്‍ബെര്‍ട്ട് ഫ്രാന്‍സ് ലാന്‍കോര്‍ഡ് എന്ന സ്വീഡിഷ് ഡിസൈനര്‍മാരാണ്. 1979 ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ മൂണ്‍റാക്കറിലെ വില്ലന്‍ കഥാപാത്രത്തിന്റെ താവളത്തിന് സമാനമായ രീതിയിലാണ് വിക്കിലീക്‌സിന്റെ രഹസ്യ കേന്ദ്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. തൂങ്ങി നില്‍ക്കുന്ന കോണ്‍ഫറന്‍സ് റൂമും ചില്ലുകൊണ്ടുള്ള ഇടനാഴികളും ചന്ദ്രന്റെ പ്രതലത്തോട് സാമ്യമുള്ള തറയും തുടങ്ങി സോളാര്‍ ലൈറ്റുകളും കൃത്രിമ വെള്ളച്ചാട്ടങ്ങളും വരെ വിക്കിലീക്‌സിന്റേതെന്ന് കരുതപ്പെടുന്ന കേന്ദ്രത്തിലുണ്ട്.

വിക്കിലീക്സിന്റെ ഏറ്റവും വലിയ ശത്രുക്കളായ അമേരിക്കയുടെ സൈബർ ആക്രമണങ്ങളെ നേരിടാൻ അത്യാധുനിക സുരക്ഷയുള്ള സെര്‍വറുകളാണ് അസാൻജ് ഉപയോഗിക്കുന്നത്. സ്വീഡനിലെ സെര്‍വറുകൾ ഭൂമിക്കടിയിൽ നൂറോളം അടി താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തെ നിരവധി രഹസ്യാന്വേഷണ ഏജൻസികളുടെയും ബാങ്കുകളുടെയും രഹസ്യ ഡേറ്റകൾ സൂക്ഷിച്ചിരിക്കുന്നത് ഈ ബങ്കറിനുള്ളിലെ സെര്‍വറുകളിലാണ്.

sceret-place-3

ആദ്യകാലത്ത് ആമസോണിലായിരുന്നു വിക്കിലീക്‌സ് രേഖകള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആമസോണ്‍ അസാൻജിനേയും വിക്കിലീക്‌സിനേയും കയ്യൊഴിഞ്ഞു. പിന്നീട് ഒരു ഫ്രഞ്ച് കമ്പനിയാണ് സെര്‍വര്‍ സൗകര്യം നല്‍കിയത്. വൈകാതെ ഇവരും വിക്കിലീക്‌സിനെ പുറത്താക്കി. ഇതോടെയാണ് ലോകത്തു പലയിടത്തുമായ പല ഡൊമൈനുകളിലായി ഒരേ വിവരങ്ങള്‍ വിക്കിലീക്‌സ് സൂക്ഷിക്കാൻ തുടങ്ങിയത്. മിറര്‍ സൈറ്റുകളെന്ന പരീക്ഷണം വിക്കിലീക്‌സിനെ സംബന്ധിച്ചിടത്തോളം വിജയകരമായിരുന്നു. 

അഭിപ്രായസ്വാതന്ത്ര്യത്തിന് അങ്ങേയറ്റത്തെ വില നല്‍കുന്നുവെന്നതിനാലാണ് സ്വീഡന്‍ അസാൻജിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായി മാറിയത്. സ്വീഡനിലെ നിയമങ്ങള്‍ പ്രകാരം വിക്കിലീക്‌സിനേയോ ഇവര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നവരേയോ ശിക്ഷിക്കാനാകില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :