മുന്‍ റഷ്യന്‍ ഉപപ്രധാനമന്ത്രി ബോറിസ് നെമ്റ്റ്സോവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ മോസ്കോവില്‍ കൂറ്റന്‍ വ്ലാഡിമിര്‍ പുടിന് വിരുദ്ധ റാലി. പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശകനായ ബോറിസ് നെമ്റ്റ്സോവ് രണ്ട് വര്‍ഷം മുമ്പാണ് വെടിയേറ്റ് മരിച്ചത്. രാജ്യത്ത് രാഷ്ട്രീയമാറ്റം വേണമെന്നും കൊലപാതകത്തില്‍ പുനരന്വേഷണം വേണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. യുക്രൈനില്‍ റഷ്യുടെ രാഷ്ട്രീയ- സൈനിക കൈകകടത്തിലിനെതിരെയായിരുന്നു ബോറിസ് നെമ്റ്റ്സോവിന്റെ അതി ശക്ത നിലപാടുകള്‍. പുടിനെതിരെ നിരവധി അഴിമതി ആരോപണങ്ങളും തുടര്‍ച്ചയായി ഇദ്ദേഹം ഉന്നയിച്ചിരുന്നു. പുടിന് തന്നെ വധിക്കുമെന്ന് മുന്‍ റഷ്യന്‍ ഉപപ്രധാനമന്ത്രികൂടിയായി നെമ്റ്റ്സോവ് ഒരിക്കല്‍ ആശങ്കപ്പെടുകയും ചെയ്തു.
2015 ഫെബ്രുവരി 27 വൈകീട്ട് കാമുകികൊപ്പം നടന്നു പോകുമ്പോളാണ് നെസ്റ്റോവ് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ ചെച്നിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തെങ്കിലും അവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്നാണ് ആക്ഷേപം. പ്രതിപക്ഷം സംഘടിപ്പിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. റഷ്യയില്‍ രാഷ്ട്രീയ മാറ്റത്തിന് വിത്തുപാകുന്ന പുത്തന്‍ ചുവടുവെപ്പാണിതെന്ന് പ്രതിപക്ഷത്തിന്റെ അവകാശവാദം. ജയിലുകളില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും മുദ്യാവാക്യങ്ങള്‍ ഉയര്‍ന്നു.