ഇങ്ങനൊരു എട്ടിന്റെ പണി വരുമെന്ന് അമേരിക്കയുടെ കരുത്തനായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിനച്ചുകാണില്ല. അതിദേശീയത എപ്പോഴും പ്രസംഗിച്ചു നടക്കുന്ന, അതിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ വന്‍വിജയം കൊയ്ത ട്രംപിനെ ട്വിറ്റര്‍ യൂസര്‍മാര്‍ ട്രോളുകയാണ്. കാരണം, അമേരിക്കയുടെ ദേശീയഗാനത്തെ ട്രംപ് അപമാനിച്ചത്. ഒരു ദേശീയവാദിക്ക് ഇങ്ങനൊരു ദേശവിരുദ്ധ അബദ്ധം സംഭവിക്കുമെന്ന് ആരും കരുതി കാണില്ല.
ഈസ്റ്ററിനോട് അനുബന്ധിച്ചാണ് വിവാദ സംഭവം നടന്നത്. ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി ട്രംപും കുടുംബവും തങ്ങളുടെ ആദ്യ ഈസ്റ്റര്‍ എഗ്ഗ് റോള്‍ ഇവന്റ് വൈറ്റ് ഹൗസില്‍ ആഘോഷിക്കുക ആയിരുന്നു.
പരിപാടിക്ക് അവസാനം ദേശീയ ഗാനം പ്ലേ ചെയ്തു, എന്നാല്‍ ട്രംപ് നെഞ്ചത്തു കൈവെക്കാന്‍ മറന്നു പോയി. അമേരിക്കയില്‍ ദേശീയ ഗാനം ചൊല്ലുമ്പോള്‍ നെഞ്ചത്ത് കൈ വെക്കണം. ഇതിന്റെ വിഡിയോ പൊടുന്നനെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടു. അക്ഷരാര്‍ത്ഥത്തില്‍ വിഡിയോ വൈറല്‍ ആകുകയാണ് ചെയ്തത്.
കൈ നെഞ്ചത്ത് വെക്കാന്‍ ട്രംപിനെ ഭാര്യ മെലാനിയ ഓര്‍മ്മപ്പെടുത്തുന്നതും വിഡിയോയില്‍ കാണാം. ട്രംപിന്റെ കയ്യില്‍ തട്ടിയാണ് മെലാനിയ ഓര്‍മപ്പെടുത്തുന്നത്.
ട്രംപും ഭാര്യയും പത്ത് വയസുകാരനായ മകന് ബാരണ്‍ ട്രംപുമാണ് ചടങ്ങിലുണ്ടായിരുന്നത്. വൈറ്റ് ഹൗസിന്റെ ബാല്‍ക്കണിയിലായിരുന്നു സംഭവും. ട്രംപും മെലാനിയയും പ്രസംഗിച്ച ശേഷമായിരുന്നു ദേശീയ ഗാനം പാടിയപ്പോള്‍ അബദ്ധം പിണഞ്ഞത്.
അമേരിക്കയെ മഹത്തരമാക്കുക എന്ന് പറയുന്ന ട്രംപിന്റെ അമേരിക്കന്‍ സ്നേഹം ഇങ്ങനെയാണോയെന്നാണ് ട്വിറ്ററിലെ പ്രാധന ചോദ്യം. ട്രംപിന്റെ ചിത്രങ്ങള്‍ക്ക് രസകരമായ കാപ്ഷനുകളാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. വാട്ട് ആന്‍ ഇഡിയറ്റ് എന്നാണ് പോപ്പുലറാകുന്ന ട്രംപിന്റെ വിശേഷണം. കുടിയേറ്റക്കാരിയായ ഭാര്യ വേണ്ടി വന്നു ദേശസ്നേഹിയായ ട്രംപിനെ ദേശസ്നേഹം ഓര്മപ്പെടുത്താന് എന്നെല്ലാമുള്ള ട്വീറ്റുകളും വരുന്നുണ്ട്.
ട്രംപിന്റെ വന്മണ്ടത്തരത്തിനാണ് എന്തായാലും അമേരിക്ക സാക്ഷ്യം വഹിച്ചത്. ഇനി മേക്ക് അമേരിക്ക ഗ്രേറ്റ് എന്നെങ്ങാനും പറഞ്ഞു വന്നാല്‍ അപ്പോ കാണാം എന്നാണ് ട്വിറ്ററാറ്റികളുടെ പ്രഖ്യാപനം.