സഞ്ചരിക്കുന്ന വായനശാലയുമായി ജക്കാര്‍ത്തയുടെ തെരുവോരങ്ങളിലൂടെ സുതിനോ ഹടി നീങ്ങുമ്പോള്‍ ചുറ്റും പടരുന്നത് അറിവിന്റെ വെളിച്ചമാണ്. വളര്‍ന്നു വരുന്ന തലമുറ വായിച്ച് വളരണമെന്ന ഉറച്ച തീരുമാനമാണ് സുതിനോയെ ഈ അറുപത്തിരണ്ടാം വയസിലും തളര്‍ത്താതെ മുന്നോട്ട് നയിക്കുന്നത്.
എല്ലാ പ്രഭാതത്തിലും സുതിനോ ഹടി തന്റെ മുച്ചക്ര ബെമോ വാഹനത്തില്‍ ബുക്കുകളും ചിത്രങ്ങളും കഥാപുസ്തകങ്ങളുമായി പാവപ്പെട്ട അയല്ക്കാര്ക്കരികിലെത്തും. പരിസ്ഥിതിക്ക് ദോഷമുണ്ടാകാതിരിക്കാനാണ് അദ്ദേഹം ബെമോ വാഹനം തന്നെ തന്റെ പുസ്തകവിതരണത്തിനായി തെരഞ്ഞെടുത്തത്. നാട്ടുകാര്‍ സ്നേഹത്തോടെ ഇദ്ദേഹത്തെ വിളിക്കുക 'കിനോങ'് ' എന്നാണ്. അതേ, ജക്കാര്ത്തക്കാരുടെ സ്വന്തം കിനോങ്.
ബെമോ ലൈബ്രറി കൂടുതല്‍ പൊതുജന ശ്രദ്ധ നേടണമെന്നും ഭാവിയിലേക്കായി സംരക്ഷിക്കപ്പെടണമെന്നും കിനോങ'് ആഗ്രഹിക്കുന്നു. ജക്കാര്‍ത്തയിലെ പാവപ്പെട്ട കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കാന്‍ അത് ഉപകരിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തെരുവോരങ്ങളിലെ ഏഴിനും പത്രണ്ടിനും മധ്യേ പ്രായമുള്ള കുട്ടിക്കുട്ടമാണ് കിനോങിന്റെ എതിരേല്ക്കുക. പുസ്തക വിതരണത്തോടൊപ്പം ആഴ്ച്ചാവസാനം കുട്ടികള്‍ക്ക് അറിവും പ്രചോദനവും പകരുന്ന സിനിമ പ്രദര്‍ശനവും നടത്തുന്നുണ്ട്. ഭാഷാ പണ്ഡിതനോ, അക്കാദമിക്ക് വിദഗ്ധനോ അല്ലെങ്കില്‍കൂടി കിനോങ് നടത്തുന്ന ഈ ഒറ്റയാള്‍പോരാട്ടം ഒാര്‍മപ്പെടുത്തുന്നത് വായനയുടെ മഹത്വത്തെതന്നെയാണ്.