E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

പാനമ ഗേറ്റ് കേസ്; നവാസ് ഷരീഫിനെതിരെ പാക് സുപ്രീംകോടതിയുടെ അന്വേഷണ ഉത്തരവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാനമ ഗേറ്റ് കേസില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരെ പാക് സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടുമാസത്തിനകം സമഗ്രഅന്വേഷണംനടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പ്രധാനമന്ത്രിയെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍, റിപ്പോര്‍ട്ട് ലഭിച്ചശേഷം വിധി പറയുമെന്ന് കോടതി വ്യക്തമാക്കി. 

രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സികളായ ISIയേയും, FIA യേയും ഉള്‍പ്പെടുത്തി സംയുക്ത അന്വേഷണത്തിനാണ് പാക് സുപ്രീംകോടതി ഉത്തരവിട്ടത്. പ്രധാനമന്ത്രിയും രണ്ടുമക്കളും അന്വേഷണസംഘത്തിനു മുന്പാകെ ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് സാക്വിബ് നിസാര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിര്‍ദേശിച്ചു. വ്യാജക്കന്പനികളുടെ പേരില്‍ നവാസ് ഷരീഫിന്‍റെ കുടുംബം ലണ്ടനില്‍ സ്വത്തുവാങ്ങിക്കൂട്ടിയെന്ന പാനമരേഖകള്‍ പുറത്തുവന്നിട്ടും, കള്ളപ്പണ ഇടപാട് നടത്തിയില്ലെന്ന് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയിലാണ് സുപ്രീംകോടതി നടപടി. പാക് ഭരണഘടനയുടെ 62,63 വകുപ്പ് പ്രകാരം പ്രധാനമന്ത്രിയെ അയോഗ്യനാക്കണമെന്ന് പ്രതിപക്ഷനേതാവ് ഇമ്രാന്‍ ഖാന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 

ഏതുതരത്തിലുള്ള അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി നവാസ് ഷരീഫിന്‍റെ പാര്‍ട്ടി പാക്കിസ്ഥാന്‍ മുസ്്ലിം ലീഗ് പ്രതികരിച്ചു. രാജ്യാന്തര അന്വേഷണപത്രപ്രവര്‍ത്തകരുടെ സംഘടനയാണ് രാഷ്ട്രത്തലവന്മാരുടെ ഉള്‍പ്പെടെ അനധികൃത സാന്പത്തിക ഇടപാടുകള്‍ പുറത്തുകൊണ്ടുവന്നത്. 

മക്കളുടേയും ബന്ധുക്കളുടേയും വ്യവസായസ്ഥാപനങ്ങളില്‍ വനിന്നുള്ള പണമാണ് ഉപയോഗിച്ചതെന്ന് അന്വേഷണസംഘത്തെ ബോധ്യപ്പെ ടുത്താനാകും നവാസ് ഷരീഫിന്‍റെ ശ്രമം. അതേസമയം, രണ്ടുമാസത്തിനു ശേഷമുള്ള സുപ്രീംകോടതി വിധി എന്തായാലും അത് അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :