അധികാരമൊഴിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു നന്ദി പ്രകടിപ്പിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക സുരക്ഷാ മേഖലകളിലെ പങ്കാളിത്തം വിപുലമാക്കുന്നതിനും ഇന്ത്യാ സർക്കാർ നൽകിയ പിന്തുണയ്ക്കാണ് ഒബാമ നന്ദി പ്രകടിപ്പിച്ചത്.
2015ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തതും ഒബാമ അനുസ്മരിച്ചു. ഒബാമയുടെ ഭാവി സംരംഭങ്ങൾക്കു മോദിയും ആശംസകൾ അറിയിച്ചു. 25 മാസത്തിനിടെ ഇരുവരും ഒൻപതു തവണ കൂടിക്കാഴ്ച നടത്തി.