2008ലെ മുബൈ ഭീകരാക്രമണത്തിനിടെ നരിമാന് ഹൗസില്‍ നിന്ന് ഇന്ത്യക്കാരിയായ സാന്ദ്രാ സാമുവല്‍ രക്ഷിച്ച ഇസ്രയേലി ബാലന് മോഷെ ഹോള്ട്സിനെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഭീകരാക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട മോഷെ മുത്തശനും മുത്തശിക്കുമൊപ്പമാണ് കഴിയുന്നത് .
പ്രധാനമന്ത്രി വാല്‍സല്യത്തോടെ ചേര്ത്തുപിടച്ചപ്പോള് മോഷെയുടെ മുഖത്ത് സന്തോഷം അലതല്ലി. ഒന്‍പതു വര്‍ഷം മുന്‍പത്തെ ആ കറുത്ത ദിനങ്ങളില്‍ മോഷെയ്ക്ക് രണ്ടു വയസുമാത്രമായിരുന്നു പ്രായം. മുംബൈയിലെ ജൂത ആരാധനാ കേന്ദ്രമായ ചബാദ് ഹൗസില്‍ അന്ന് മോഷേയ്ക്കു മുന്നില്‍ മാതാപിതാക്കള്‍ ഭീകരരുടെ വെടിയേറ്റു വീണു.
നടുക്കുന്ന ഓര്‍മകള്‍ സമ്മാനിച്ച ഇന്ത്യയെയെ ഏറെ ഇഷ്ടമാണെന്നായിരുന്നു മോദിയുടെ ക്ഷണം സ്വീകരിച്ച് മോഷെ പറഞ്ഞത്. 11 വയസുകാരന് മോഷെ മുത്തശനും മുത്തശിക്കുമൊപ്പമാണ് താമസിക്കുന്നത്. ഇന്ത്യയിലേക്കു പോകുമ്പോള്‍ കൂടെ കൂട്ടാമെന്ന് മോദിക്കൊപ്പം മോഷയെ സന്ദര്‍ശിച്ച ഇസ്രയല്‍ പ്രധാനമന്ത്രി നെതന്യാഹു ഉറപ്പുനല്‍കി.