വീസ നിരോധനം തടഞ്ഞ ഉത്തരവിനെതിരെ അമേരിക്കന്‍ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. സിയാറ്റില്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവിനെ തുടര്‍ന്ന് വീസ നിരോധനം പിന്‍വലിച്ചിരുന്നു. ജഡ്്ജിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രസിഡന്റ് ട്രംപ് ഉയര്‍ത്തിയത്. പിന്നാലെയാണ് നിയമയുദ്ധം ആരംഭിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഹൃദയശസ്ത്രക്രിയക്ക് അമേരിക്കയിലെത്താനുള്ള കുഞ്ഞുഫാത്തിമയുടെ ആഗ്രഹം നടക്കുമോയെന്നതില്‍ വീണ്ടും അനിശ്ചിതത്വം. വീസ നിരോധന ഉത്തരവ് കോടതി മരവിപ്പിച്ചതോടെയാണ് ഇറാനില്‍ നിന്നുള്ള ഫാത്തിമ മാതാപിതാക്കള്‍ക്കൊപ്പം യാത്ര തുടങ്ങിയത്. എന്നാല്‍ വാഷിങ്ടണ്‍ കോടത് ഉത്തരവിനെതിരെ സര്‍ക്കാര്‍ നിയമയുദ്ധം തുടങ്ങിയത് ഫാത്തിമയുടെ ബന്ധുക്കളടക്കം നൂറുകണക്കിനാളുകളെ ആശങ്കയിലാക്കി. 7 ഇസ്്്ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് ഇന്നലെയാണ് ഫെഡറല്‍ കോടതി ജഡ്്ജി മരവിപ്പിച്ചത്.
തൊട്ടുപിന്നാലെ വീസ നിരോധന ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന് യുഎസ് വിദേശകാര്യവകുപ്പ് തീരുമാനിച്ചു. ജഡ്്ജിക്കെതിരെ ട്വിറ്ററിലൂടെ ആഞ്ഞടിച്ച ഡോണള്‍ഡ് ട്രംപ് ഉത്തരവിനെ ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. ഇതെത്തുടര്‍ന്നാണ് നിയമമന്ത്രാലയം മേല്‍കോടതിയെ സമീപിച്ചത്. രാജ്യസുരക്ഷയാണ് പ്രസിഡന്റിന്റെ ഉത്തരവിന് കാരണമെന്ന വാദമായിരിക്കും നിയമമന്ത്രാലയം ഉയര്‍ത്തുക എന്നാണ് സൂചന. യാത്രാ നിരോധനത്തെ കോടതികളില്‍ പ്രതിരോധിക്കേണ്ട എന്ന നിലപാടെടുത്ത അറ്റോര്‍ണി ജനറിലെ നേരത്തെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു.