E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

കിം ജോങ് ഉൻ എന്തും ചെയ്യും, രക്ഷപ്പെടാൻ വഴിയില്ല, അണുബോംബ് ഭീതിയിൽ ജപ്പാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

missile-north-korea
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജപ്പാനിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ ഇപ്പോള്‍ ഒരു യാഥാര്‍ഥ്യം മനസിലാക്കുന്നു. ഉത്തരകൊറിയ മിസൈല്‍ ആക്രമണം നടത്തിയാല്‍ ഓടിയൊളിക്കാന്‍ ഒരിടംപോലും തങ്ങള്‍ക്കില്ലെന്ന സത്യം. ജപ്പാനിലേക്ക് മിസൈല്‍ അയക്കാനുള്ള ശേഷി ഉത്തരകൊറിയക്ക് ഒരിക്കലുമുണ്ടാകില്ലെന്ന പഴയധാരണക്ക് അവര്‍ തന്നെ തിരുത്തുന്നുണ്ട്. പ്യോങ്‌യാങില്‍ നിന്നും മിസൈലുകള്‍ ജപ്പാനെ ലക്ഷ്യമാക്കി പുറപ്പെട്ടാല്‍ മിനിറ്റുകള്‍ പോലും രക്ഷപ്പെടാനായി ലഭിക്കില്ലെന്ന തിരിച്ചറിവ് ഇപ്പോള്‍ അവര്‍ക്കുണ്ട്.

ജപ്പാനിലെ ഒരു അമേരിക്കന്‍ വ്യോമതാവളമായ യൊകോട്ട എയര്‍ ബെയ്‌സിന് സമീപത്തെ ടാക്‌സി ഡ്രൈവറായ സെയ്ജിറോ കുറോസോവയുടെ അഭിപ്രായത്തില്‍ അങ്ങനെയൊരു മിസൈലാക്രമണം സംഭവിച്ചാല്‍ രക്ഷപ്പെടാന്‍ സാധ്യത പോലുമില്ല. കാരണം ബങ്കറുകളോ, ഷെല്‍ട്ടറുകളോ ഒന്നും പ്രദേശത്തില്ല. അടുത്തുകാണുന്ന ഏതെങ്കിലും കെട്ടിടത്തിലേക്ക് ഓടുക മാത്രമേ വഴിയുള്ളൂ. സെയ്ജിറോയുടെ ടാക്‌സി കമ്പനി തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് അടുത്തിടെ ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ എങ്ങനെ പ്രതികരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. ടാക്‌സി എത്രയും വേഗം പാതയോരത്തേക്ക് അടുപ്പിച്ച് അടുത്തുള്ള ബലമുള്ള കെട്ടിടത്തിലേക്ക് ഓടുകയെന്ന സാമാന്യ യുക്തി മാത്രമാണ് നിര്‍ദ്ദേശമായി നല്‍കിയിരിക്കുന്നത്.  

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം വഷളായതിനാല്‍ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ജപ്പാനിലെ വാര്‍ത്താ ചാനലുകളും മാധ്യമങ്ങളും ഈ യുദ്ധപ്പേടിയെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. അമേരിക്കയിലെത്തുന്ന മിസൈല്‍ വികസിപ്പിച്ചെടുക്കുക ഉത്തരകൊറിയക്ക് ഇപ്പോഴും സ്വപ്‌നമാണ്. അതുകൊണ്ടുതന്നെ അമേരിക്കയ്‌ക്കെതിരായ തിരിച്ചടി എന്നതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് ദക്ഷിണ കൊറിയന്‍ മേഖലയിലേയും ജപ്പാനിലേയും അമേരിക്കന്‍ സൈനിക താവളങ്ങളെ ആക്രമിക്കുകയെന്നതാണ്.  

ഈ യുദ്ധഭീതി ജപ്പാനിലെ ജനങ്ങള്‍ക്കിടയില്‍ വ്യാപകമാണ്. ആണവ വികിരണങ്ങളില്‍ നിന്നും രക്ഷ നല്‍കുന്ന മാസ്‌കുകളും ജൈവായുധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആവരണങ്ങളുമൊക്കെ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഒരുപാട് പണമുള്ളവര്‍ ആണവാക്രമണത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഷെല്‍ട്ടറുകള്‍ പോലും വാങ്ങിക്കഴിഞ്ഞു.  

ഇത്തരമൊരു സാധ്യത മുന്നില്‍ കണ്ട് ജപ്പാനീസ് അധികൃതര്‍ തന്നെ തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറത്താണെങ്കില്‍ അടുത്തുള്ള ബലമുള്ള കെട്ടിടത്തിലേക്ക് ഓടിക്കയറുകയോ താഴത്തെ നിലയിലേക്ക് മാറാന്‍ ശ്രമിക്കുകയോ ചെയ്യുക. ഇനി അത്തരം സാധ്യതയൊന്നുമില്ലെങ്കില്‍ നിലത്ത് തലയ്ക്കു മുകളില്‍ കൈവെച്ച് കമിഴ്ന്നു കിടക്കുക. ജൈവായുധ ആക്രമണത്തിനും സാധ്യതയുള്ളതിനാല്‍ എന്തെങ്കിലും തുണികൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കാനും ശ്രമിക്കണം. ഏതെങ്കിലും കെട്ടിടത്തിനുള്ളിലെത്തിയാല്‍ ഉടന്‍ തന്നെ വാതിലും ജനലും അടക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.  

കഴിഞ്ഞ മാര്‍ച്ചില്‍ വടക്കന്‍ ജപ്പാനില്‍ സര്‍ക്കാരിന്റെ മേല്‍ നോട്ടത്തില്‍ ആദ്യത്തെ മിസൈല്‍ പ്രതിരോധ ഡ്രില്‍ നടന്നിരുന്നു. പൊതുജനങ്ങളില്‍ ഇത്തരം സാഹചര്യത്തെ അതിജീവിക്കാനുള്ള അവബോധം ഉണ്ടാക്കാനാണിതെന്നാണ് അധികൃതര്‍ വിശദീകരിച്ചത്. അതേസമയം, ഈ കോലാഹലങ്ങളുടെ അത്രയും പ്രശ്‌നം മേഖലയിലില്ലെന്ന് കരുതുന്ന ജപ്പാന്‍കാരും ഏറെയാണ്. ടിവിയും മറ്റ് മാധ്യമങ്ങളും ഊതിവീര്‍പ്പിച്ച സൈനിക ശേഷിയാണ് ഉത്തരകൊറിയക്കെന്നാണ് ഇവര്‍ കരുതുന്നത്. 

കൂടുതൽ വായനയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :