ഫെയ്സ്ബുക്കില്‍ ലൈക്കിനു വേണ്ടി കുഞ്ഞിനെ കൂറ്റന്‍ കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിലെ ജനലിനു പുറത്തേക്കു തൂക്കിപ്പിടിച്ചു ഫൊട്ടോ എടുത്ത പിതാവിന് രണ്ടു വര്‍ഷം ജയില്‍ ശിക്ഷ.
അല്ജീരിയയിലാണു സംഭവം. സ്വന്തം കുഞ്ഞിനെ ഉടുപ്പില്‍ പിടിച്ച് ജനലിനു പുറത്തേക്ക് തൂക്കിയിട്ടാണ് ഇയാള്‍ ഫൊട്ടോയെടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആയിരം ലൈക്കില്ലെങ്കില്‍ ഇവരെ താഴേയ്ക്കിടും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
ചിത്രം കണ്ടു ഞെട്ടിയവര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. കുഞ്ഞിനെ പീഡിപ്പിച്ച ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ഫെയ്സ്ബുക്കില്‍ തന്നെ ആയിരങ്ങള്‍ സന്ദേശമയച്ചു. വിവരം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പൊലീസ് അപ്പാര്‍ട്ട്മെന്റിലെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് രണ്ടു വര്‍ഷം തടവു വിധിക്കുകയായിരുന്നു.