അന്റാർട്ടിക്കയുടെ വിസ്തൃതമായ ഹിമപ്രതലത്തിനു രണ്ടു കിലോമീറ്റർ താഴെ ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവത മേഖല ശാസ്ത്രജ്ഞൻമാർ കണ്ടെത്തി. പശ്ചിമ അന്റാർട്ടിക്ക മേഖലയിൽ 91 അഗ്നിപർവതങ്ങളാണ് എഡിൻബറ സർവകലാശാല ഗവേഷകർ കണ്ടെത്തിയത്.
നേരത്തെ കണ്ടെത്തിയ 47 എണ്ണം ഉൾപ്പെടെയാണിത്. 100 മുതൽ 3850 മീറ്റർ വരെ ഉയരമുള്ളവയാണ്. ഇവയെല്ലാം കനത്ത മഞ്ഞുപാളികളാൽ മൂടപ്പെട്ടിരിക്കുന്നു. അന്റാർട്ടിക്ക മേഖലയിലെ മഞ്ഞുരുകൽ അടക്കമുള്ള പ്രശ്നങ്ങൾ ഭൂമിക്കു തന്നെയും നിർണായകമാണ്.