രോഹിന്ഗ്യന് അഭയാര്‍ഥികളെ തിരിച്ചയയ്ക്കരുതെന്ന് വിഖ്യാത ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്്റിന്. കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിക്കണം. മ്യാന്മാര് നേതാവ് ഒാങ് സാന്‍ സൂ ചിയെ ഇന്ത്യ പിന്തുണയ്ക്കരുതെന്നും തസ്ലിമ നസ്റിന് മനോരമ ന്യൂസിനോട് പറഞ്ഞു.
എല്ലാ അഭയാര്‍ഥികളെ ഇരുംകൈയ്യും നീട്ടി സ്വീകരിച്ച പാരന്പര്യമാണ് ഇന്ത്യയ്ക്കുള്ളതെന്ന് തസ്ലിമ നസ്റിന് ഒാര്‍മ്മപ്പെടുത്തി. രോഹിന്‍ഗ്യകളും മനുഷ്യരാണെന്ന് ഭരണകൂടം മറക്കരുത്.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഒാങ് സാന്‍ സൂ ചി വംശീയാക്രമണങ്ങളെ പിന്തുണയ്ക്കുകയാണ്
രോഹിന്‍ഗ്യകള്‍ക്ക് അഭയം നല്‍കാനുള്ള ബംഗ്ലാദേശിന്റെ തീരുമാനം സന്തോഷം നല്‍കുന്നുെവന്ന് പറഞ്ഞ തസ്ലിമ തനിക്ക് പലായം ചെയ്യേണ്ട വന്നപ്പോള്‍ മൗനം പാലിച്ച പ്രധാനമന്ത്രി ഷേഖ് ഹസീന അഭയാര്‍ഥികളുടെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി.