ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ നന്ദി അറിയിച്ച് വത്തിക്കാന്‍. സലേഷ്യന്‍ സഭയുടെ റോമിലെ ആസ്ഥാനത്ത് ചികില്‍സയിലാണ് ഫാ.ടോം ഉഴുന്നാലില്‍. നാട്ടിലേയ്ക്ക് മടങ്ങും മുമ്പ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും.
സലേഷ്യന്‍ സഭയുടെ ആസ്ഥാനമായ റോമിലെ ഡോണ്‍ ബോസ്കോ ജനറലേറ്റിലാണ് ഫാ.ടോം ഉഴുന്നാലില്‍ ഉള്ളത്. കുറച്ച് ദിവസത്തെ ചികില്‍സയും വിശ്രമവും ആവശ്യമാണ്. ഇതിനുശേഷം മാത്രമേ നാട്ടിലേയ്ക്ക മടങ്ങു. സലേഷ്യന്‍ സഭ ബംഗളൂരു പ്രൊവിന്‍ഷ്യാള്‍ ഫാ. ടോമുമായി സംസാരിച്ചു. മടങ്ങിവരും മുമ്പ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഇന്നത്തെ പൊതു കൂടിക്കാഴ്ചയില്‍ ഫാ.ടോം ഉഴുന്നാലിലിന്റെ മോചന വാര്‍ത്ത മാര്‍പാപ്പ വിശ്വാസികളോട് പങ്കുവച്ചേയ്ക്കും.
ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് മുന്‍കൈയെടുത്ത ഒമാന്‍ ഭരണാധികാരിക്കും ഒപ്പം നിന്നവര്‍ക്കും വത്തിക്കാന്‍ നന്ദി അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് യമനില്‍ നിന്ന് ഫാ.ടോം ഉഴുന്നാലിലിനെ ഭീകരര്‍ തട്ടികൊണ്ടുപോയത് 557 ദിവസത്തിന് ശേഷമാണ് ഭീകരരുടെ തടവില്‍ നിന്ന് ഫാ.ടോമിനെ മോചിപ്പിക്കാനായത്.