ജപ്പാനും ജപ്പാന്‍കാരും ലോകത്തെ എന്നും അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. ഇത്തവണ ജപ്പാനില്‍ നിന്നുള്ള വാര്‍ത്ത ജപ്പാന്‍കാരില്‍ പോലും കൗതുകമുണര്‍ത്തിയ ഒരു മനുഷ്യപ്പാവയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ലുലു ഹഷിമോട്ടോയെന്നാണ് പേര്. ജപ്പാന്റെ തെരുവോരങ്ങളിലൂടെ ഇവള് നടന്നപ്പോള്‍ ആളുകള്‍ ഒന്നമ്പരന്നു. പെണ്‍കുട്ടിയാണോ പാവയാണോ ഇതെന്നറിയാതെ എല്ലാവരും കുഴങ്ങി.
പിന്നീടാണ് മനസ്സിലായത് പാവയുടെ വേഷം കെട്ടിയ പെണ്‍കുട്ടിയാണെന്ന്. 23 വയസുകാരിയായ ഹിതോമി കൊമാക്കിയാണ് ഈ മനുഷ്യപ്പാവയ്ക്കു പിന്നില്‍. ജാപ്പനീസ് കലാരൂപമായ കിഗുരാമിയില് നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഹിതോമി പാവയെ നിര്‍മിച്ചത്. കോമാക്കിയുടെ സംഘത്തിലെ ഡിസൈനറായ കോ ഇനോയാണ് പാവയുടെ സ്റ്റോക്കിംഗ്സ് തയ്യാറാക്കിയത്.
ട്വിറ്ററും ഇന്‍സ്റ്റഗ്രാമും പോലുള്ള സമൂഹമാധ്യമങ്ങളില്‍ തരംഗമായ ലുലു ഇപ്പോള്‍ മിസ് െഎഡി സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. നവംബറില്‍ ഇതിന്റെ ഫലംപ്രഖ്യാപിക്കുമ്പോള് ലുലു മിസ് െഎഡി പട്ടം നേടുമെന്ന പ്രതീക്ഷയിലാണ് കൊമാക്കിയും സംഘവും.