സോഷ്യൽമീഡിയ ലൈവിനിടെ ദുരന്തം സംഭവിക്കുന്നത് പതിവ് വാർത്തയാണ്. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം ലൈവിനിടെ നിരവധി പേർക്കാണ് അപകടം സംഭവിച്ചിരിക്കുന്നത്. ചിലർക്ക് ജീവൻ തന്നെ നഷ്ടമായി. കഴിഞ്ഞ ദിവസം ഇൻസാറ്റാഗ്രാം ലൈവിനിടെ വാഹനാപകടത്തിൽ മോഡൽ മരിച്ചു.
മദ്യപിച്ച് വാഹനമോടിക്കുന്നത് ഇൻസ്റ്റാഗ്രാം വിഡിയോയിൽ കാണാം. വാഹനമോടിച്ച് ആഘോഷിക്കുന്നത് സുഹൃത്തുക്കളെ കാണിക്കാൻ വേണ്ടിയാണ് ലൈവ് ചെയ്തിരുന്നത്. യുക്രെയ്നിലെ സോഫിയ മഗെർകോ എന്ന മോഡലാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തും ദുരന്തത്തിൽ മരിച്ചു.