E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 01:57 PM IST

Facebook
Twitter
Google Plus
Youtube

More in World

ജൂലിയൻ അസാൻജ് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; ലോകത്തെ ഞെട്ടിക്കുമോ ആ 88 ജിബി രഹസ്യ ഫയലുകൾ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

julian-assange
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒക്ടോബർ 16ന് വൈകിട്ട് മൂന്നോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വിക്കിലീക്ക്സിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് തുടർച്ചയായി മൂന്നു ട്വീറ്റുകളെത്തി: അവയിലുള്ള pre-commitment1:John Kerry,pre-commitment2:Ecuador,pre-commitment3:UK FCO എന്നീ വാക്കുകൾ മാത്രമേ കണ്ടവർക്ക് മനസിലായുള്ളൂ. ബാക്കി 64 വീതം അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ഒരു നിരയായിരുന്നു. പലരും താഴെ കമന്റിട്ടു: ‘എന്താണു സംഗതി?’ വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് എന്തോ അപകടം പറ്റി, വിക്കിലീക്ക്സിന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു തുടങ്ങിയ രീതിയില്‍ ചർച്ചകളങ്ങനെ പുരോഗമിക്കവേ രാത്രി പത്തോടെ പുതിയ ട്വീറ്റ്: ‘അസാൻജിന്റെ ഇന്റർനെറ്റ് കണക്‌ഷൻ ‘സ്റ്റേറ്റ് പാർട്ടി’ മന:പൂർവം വിച്ഛേദിച്ചു’ എന്നായിരുന്നു അത്. അതായത് ഒരു രാജ്യം വിക്കിലീക്ക്സിനെതിരെ മന:പൂർവം പ്രവർത്തിച്ചിരിക്കുന്നു. പക്ഷേ തങ്ങൾ ബദൽ സംവിധാനങ്ങൾ ഒരുക്കിയെന്നും ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. 

tweet

മാനംഭംഗക്കേസിന്റെ പേരിൽ സ്വീഡനിൽ നിന്ന് അറസ്റ്റ് ഭീഷണിയുള്ളതിനാല്‍ ലണ്ടനിലെ ഇക്വഡോർ എംബസിയിലാണ് അസാൻജ് നാലു വർഷമായി അഭയം പ്രാപിച്ചിരിക്കുന്നത്. പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റാണെന്ന് ലണ്ടൻ പൊലീസും അറിയിച്ചിട്ടുണ്ട്. മുഴുവൻസമയ നിരീക്ഷണവും അവർ കെട്ടിടത്തിനു പുറത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ഇടയ്ക്കിടെ എംബസിയുടെ ബാൽക്കണിയില്‍ വന്നും ടെലികോണ്‍ഫറൻസിലൂടെയും മാത്രമാണ് അസാൻജ് ലോകവുമായി നേരിട്ട് സംവദിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലറി ക്ലിന്റന് തിരിച്ചടിയാകും വിധം നവംബർ എട്ടു വരെ അവർക്കെതിരെയുള്ള തെളിവുകൾ പുറത്തിവിടുമെന്ന് അസാൻജ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഹിലറിക്കെതിരെ വിഡിയോകളും ഫോട്ടോകളും ഉൾപ്പെടെ 88ജിബി രഹസ്യഫയലുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് അയച്ചു കൊടുത്തിട്ടുള്ളതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പേരിൽ അദ്ദേഹത്തിന് വധഭീഷണിയും വിക്കിലീക്ക്സിന്റെ സെർവറിനു നേരെ സൈബർ ആക്രമണങ്ങളും ഏതാനും ആഴ്ചകളായി നടക്കുന്നുമുണ്ട്. 2010ൽ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ അസാൻജിനെ ഡ്രോൺ ആക്രമണത്തിലൂടെ കൊല്ലപ്പെടുത്താനാകില്ലേയെന്ന് ഹിലറി പ്രതിരോധവകുപ്പിനോടു ചോദിച്ചെന്ന വാർത്തയും പുറത്തുവന്നിരുന്നു. 

അസാന്‍ജിനെന്തു പറ്റി?

ഹിലറിയുടെ പേരിലുള്ള ‘എഫ്ബിഐ ഫയലു’കൾ ഇക്കഴിഞ്ഞ 17ന് രാവിലെയാണ് വിക്കിലീക്ക്സ് വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്. ഇതിനു പുറകെ ഇക്വഡോർ തന്നെയാണ് 15ന് വൈകിട്ട് അഞ്ചോടെ അസാൻജിന്റെ ഇന്റർനെറ്റ് കണക്‌ഷൻ റദ്ദാക്കിയെന്ന വിവരവുമായി വിക്കിലീക്ക്സിന്റെ ട്വീറ്റും എത്തി. യുഎസ് ധനകാര്യ ഏജൻസി ഗോൾഡ്‌മാൻ സാക്‌സിൽ നിന്നു പ്രതിഫലം കൈപ്പറ്റി 2013ൽ ഹിലറി നടത്തിയ വിവാദ പ്രസംഗത്തിന്റെ രേഖകളായിരുന്നു വിക്കിലീക്ക്സ് പുറത്തുവിട്ടിരുന്നത്. ഇതിനിടെ അസാൻജ് കൊല്ലപ്പെട്ടതായും ഇക്വഡോർ എംബസിയിൽ പരിശോധന നടന്നുവെന്ന മട്ടിലുമുള്ള ചില ബ്ലോഗ് റിപ്പോർട്ടുകൾ കൂടിയെത്തിയതോടെ അഭ്യൂഹങ്ങളേറി. അസാൻജ് ഇതുവരെ ‘ലൈവ്’ ആയി പൊതുജനസമക്ഷം എത്തിയിട്ടുമില്ല. പകരം അദ്ദേഹം സുരക്ഷിതനാണെന്നു പറഞ്ഞ് അസാൻജിനൊപ്പമുള്ള സുഹൃത്തുക്കളുടെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. 

അതേസമയം, ഇക്വഡോർ എംബസിയിലെ അസാൻ‍ജിന്റെ താമസം സംബന്ധിച്ച് ‘നിഗൂഢത’ നിലനിൽക്കുകയാണെന്ന് വാർത്താഏജൻസിയായ അസോസിയേറ്റഡ് പ്രസ്(എപി) റിപ്പോർട്ട് ചെയ്തു. നിലവിലെ അസാൻജിന്റെ അവസ്ഥയെപ്പറ്റി യാതൊരു വിവരവും ലഭ്യമല്ല. അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായുള്ള സംശയമുള്‍പ്പെടെ എപി പങ്കുവയ്ക്കുന്നു. വിക്കിലീക്ക്സ് പ്രതിനിധികളായ ക്രിസ്റ്റിന്‍ ഹ്റാഫ്ൻസണും സാറ ഹാരിസണും നിരന്തരം മെസേജുകളയച്ചിട്ടും മറുപടി നൽകിയിട്ടില്ല. എംബസിയാകട്ടെ വിവരം പുറത്തുവിടാൻ തങ്ങൾക്ക് അനുമതിയില്ലെന്നാണു പറയുന്നത്. അസാൻജിനെപ്പറ്റി യുഎൻ സമ്മേളനത്തിനിടെ ചോദിച്ചപ്പോൾ ഇക്വഡോറിന്റെ വിദേശകാര്യമന്തിയും എപി പ്രതിനിധിയോട് ഒന്നും പറയാൻ തയാറായില്ല. പക്ഷേ അസാൻജിനുള്ള പിന്തുണ തുടരുമെന്ന് മന്ത്രാലയം ഇന്നലെ വാർത്താക്കുറിപ്പിറക്കിയിരുന്നു. അതിലാകട്ടെ ഇന്റർനെറ്റ് വിച്ഛേദിച്ചതിനെപ്പറ്റി ഒന്നും പറഞ്ഞതുമില്ല. 

എന്തായിരുന്നു ആ 64 അക്ഷരങ്ങളും അക്കങ്ങളും?

16നു വന്ന ട്വീറ്റുകളിലെ പ്രീകമിറ്റ്മെന്റ് എന്ന വാക്ക് കണ്ടപ്പോൾത്തന്നെ ഭൂരിപക്ഷം പേരും ഉറപ്പിച്ചിരുന്നു അസാന്‍ജിനെന്തോ അപകടം പറ്റിയെന്ന്. കാരണം ആ അക്ഷരങ്ങളും വാക്കുകളും ഒന്നുകിൽ ഒരു hash അല്ലെങ്കിലൊരു key എന്നതു വ്യക്തമാണ്. കിടമത്സരത്തിനും ചാരപ്രവൃത്തികൾക്കും പേരുകേട്ട നെറ്റ്‌ലോകത്ത് ഇതൊരു പതിവുരീതിയാണ്. താൻ രഹസ്യമായി കണ്ടെത്തി ശേഖരിച്ചിരിക്കുന്ന വിവരങ്ങൾ തനിക്കെന്തെങ്കിലും സംഭവിച്ചാലും പുറംലോകത്തെത്തിക്കാനുള്ള തന്ത്രം- precommitment strategy. അതായത് ഒരാൾ മറ്റൊരാൾക്ക് ഇമെയിൽ അയയ്ക്കുന്നു. പക്ഷേ ഇമെയിൽ തുറക്കണമെങ്കിൽ ഒരു പാസ്‌വേഡ് വേണം. അത് മെയിൽ അയച്ച ആൾ മരിച്ചാലോ എന്തെങ്കിലും അപകടം പറ്റിയാലോ ഓട്ടോമാറ്റിക്കായി ലഭിക്കും. Deadman's Switch എന്ന പേരിൽ അതിനുള്ള സംവിധാനവും ട്വിറ്ററിലുണ്ട്. 

wiki-leaks

അതായത് അസാൻജിന് എന്തെങ്കിലും അപകടം പറ്റുകയോ മരിക്കുകയോ ചെയ്താലോ deadman's switchൽ നിന്ന് ഇടയ്ക്കിടെ അയയ്ക്കുന്ന ലിങ്കുകളിൽ നിശ്ചിത ദിവസമായിട്ടും receiver ക്ലിക്ക് ചെയ്തില്ലെങ്കിലോ സ്വിച്ച് ആക്ടിവേറ്റ് ചെയ്യപ്പെടും. തുടർന്ന് ഇമെയിൽ തുറക്കാനുള്ള പാസ്‌വേഡ് അടങ്ങിയ സന്ദേശം ട്വിറ്ററിലോ അല്ലെങ്കിൽ മെയിൽ ലഭിച്ചയാളുടെ ഇൻബോക്സിലോ എത്തും. അതുപക്ഷേ കാണുന്നവർക്കെല്ലാം മനസിലാകണമെന്നില്ല. ഇമെയിൽ ലഭിച്ചവർക്കു പക്ഷേ അതുപയോഗിക്കാനുള്ള സൂചനകൾ നേരത്തേ നൽകിയിട്ടുണ്ടാകും. ട്വിറ്ററിൽ അസാൻജ് ഏർപ്പെടുത്തിയ dead man's switch ആക്ടിവേറ്റ് ചെയ്യപ്പെട്ടതായാണ് മൂന്നു ട്വീറ്റുകൾ കണ്ടപ്പോൾ പലരും കരുതിയത്. ഇന്റർനെറ്റ് കണക്‌ഷനില്ലെങ്കിലും തങ്ങൾ ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അസാൻജ് സംഘം പറഞ്ഞതും അതുകൊണ്ടാകണം.

‘ഇതൊരു സൂചനയാണ്, ഞാൻ നിങ്ങൾക്കയച്ച കാര്യം പുറത്തുവിടാൻ സമയമായെന്ന്’ എന്നായിരിക്കാം ഒരുപക്ഷേ ആ അജ്ഞാത വാക്കുകളുടെ അർഥം. അല്ലെങ്കിൽ അതിനകത്ത് ചില രേഖകൾ തുറക്കാനുള്ള ഒരു ‘പാസ്‌വേഡ് കീ’ ഒളിച്ചിരിപ്പുണ്ട്. അതുമല്ലെങ്കിൽ തങ്ങളുടെ േരഖകൾ ഇപ്പോഴും സുരക്ഷിതമാണെന്നു മറ്റുള്ളവർക്കു നൽകിയിരിക്കുന്ന അറിയിപ്പായിരിക്കാം അത്. ഇക്വഡോറിനെയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺകെറിയെയും യുകെയുടെ ഫോറിൻ കോമൺവെൽത്ത് ഓഫിസിനെപ്പറ്റിയുമുള്ള വിവരങ്ങളാണ് അതിലുള്ളതെന്നും മൂന്ന് ട്വീറ്റുകളിലും സൂചനകളുണ്ട്. അത്രമാത്രം രഹസ്യാത്മകമായി എന്താണ് വിക്കിലീക്ക്സ് സൂക്ഷിച്ചു വച്ചിരിക്കുന്നത്?

അത് ‘ഹിലറി’യുടെ രഹസ്യങ്ങളാണ്

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഒരു ഓസ്ട്രേലിയൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അസാൻജ് ഒരു കാര്യം വ്യക്തമാക്കിയിരുന്നു- ‘88 ജിബി വരുന്ന രഹസ്യഫയലുകൾ ‘വിക്കിലീക്ക്സ് ഇൻഷുറൻസ്’ എന്ന പേരിൽ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവർക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഇമെയിലുകളും സർക്കാർരേഖകളും വിഡിയോകളും ഫോട്ടോകളും ഉൾപ്പെടെയാണിത്. അത് ഒരു deadman's switch പ്രകാരം ആക്ടിവേറ്റ് ചെയ്യാനുള്ള നടപടിയുമെടുത്തു. വൻസുരക്ഷയോടെ എൻക്രിപ്ഷനൊരുക്കിയിട്ടുള്ള ആ ഫയൽ ഡൗൺലോഡ് ചെയ്താലുടൻ ഒരു ‘ഫസ്റ്റ് കീ’ ലഭിക്കും. നിശ്ചിതസമയത്തിനകം വെബ്സൈറ്റ് വഴി ഫയൽ ഔദ്യോഗികമായി പുറത്തുവിടാനായില്ലെങ്കിൽ സ്വിച്ച് ആക്ടിവേറ്റ് ചെയ്യപ്പെട്ട് രണ്ടാം ‘എൻക്രിപ്ഷൻ കീ’ എല്ലാവർക്കും ലഭിക്കും. അതുവഴി ഡോക്യുമെന്റ്സിലെ രഹസ്യങ്ങൾ ലോകം അറിയുകയും ചെയ്യും’. 

‘ഹിലറിയെപ്പറ്റിയുള്ള വിവരങ്ങളാണോ അതിൽ’ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു അസാൻജിന്റെ ഉത്തരം. അതു മാത്രമല്ല വിവിധ രാജ്യങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒട്ടേറെ ‘വിഭവങ്ങൾ’ അതിലുണ്ടാകുമെന്നും അസാൻജ് പറഞ്ഞു. അതിനു പിറകെയാണ് അമേരിക്കൻ സർക്കാർ തലത്തിൽ നിന്നു തന്നെ അസാൻജിന് ഭീഷണികൾ വന്നത്. ഹിലറി പക്ഷക്കാരനായ ബോബ് ബെക്കൽ പരസ്യമായിത്തന്നെ ഒരു ടിവി ഷോയിൽ പറഞ്ഞു-‘അവനെ വെടിവച്ചു കൊല്ലണം. കൊല്ലപ്പെട്ട ഒരാൾക്ക് പിന്നെ ഒരുരേഖയും ചോർത്താനാകില്ലല്ലോ...’ എന്ന്. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള രഹസ്യങ്ങൾ ചോർത്തിക്കൊടുത്ത സേഥ് റിച്ച് എന്ന മുൻ ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റി അംഗം കൊല്ലപ്പെട്ടതും ചർച്ചയായിരുന്നു. ഇരുപത്തിയേഴുകാരനായ ഇദ്ദേഹം ഇക്കഴിഞ്ഞ ജൂലൈയിൽ വാഷിങ്ടൺ ഡിസിയിൽ കവർച്ചാസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. എന്നാൽ ഇതിനു പിന്നിലെ സത്യാവസ്ഥ ഇപ്പോഴും വ്യക്തമായിട്ടില്ല. കൊലപാതകത്തിനു പിന്നിൽ ഹിലറിയാണെന്നാണ് അസാൻജ് ആരോപിക്കുന്നതും. 

നവംബർ എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി അസാൻജ് ഹിലറിയെപ്പറ്റിയുള്ള 88 ജിബി നിർണായക രഹസ്യ രേഖകൾ പുറത്തുവിടുമെന്നാണു സൂചന. അതിനും മുൻപേ, തന്നെ വധിക്കാനുൾപ്പെടെ ശ്രമമുണ്ടാകുമെന്ന് ഉറപ്പുള്ളതിനാൽ എംബസിയുടെ ബാൽക്കണിയിൽ വന്ന് ആരാധകരെ കാണുന്ന പതിവിനു പോലും നാളുകളായി അസാൻജ് അവധി നൽകിയിരിക്കുകയാണ്. അതിനിടെയാണ് deadman's switch ആക്ടിവേറ്റ് ചെയ്തതിനു സമാനമായ ട്വീറ്റുകളും വന്നത്. പക്ഷേ ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടും ഹിലറിയുടെ ക്യാംപെയ്‍ൻ തലവനായ ജോൺ പൊഡെസ്റ്റയുടെ ചോർത്തപ്പെട്ട ഇമെയിലുകൾ വിക്കിലീക്ക്സ് 18ന് പുറത്തുവിട്ടുകഴിഞ്ഞു. 

അസാൻജിന് കുഴപ്പമൊന്നുമില്ലെന്ന് ഹാക്കർമാരുടെ കൂട്ടായ്മയായ അനോനിമസും എഡ്വേഡ് സ്നോഡനും അറിയിച്ചിട്ടുണ്ട്. അസാൻജിനുള്ള പിന്തുണയും സ്നോഡൻ അറിയിച്ചു. അദ്ദേഹവും നേരത്തേ സമാനമായ രീതിയിൽ ‘hash and key’ ട്വീറ്റ് പ്രയോഗിച്ചിട്ടുണ്ട്. താൻ സുരക്ഷിതനാണെന്ന് അറിയിക്കാൻ േവണ്ടിയായിരുന്നു അത്. തൊട്ടുപിറകെ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു. എന്തായാലും കിട്ടിയ അവസരം പാഴാക്കാതെ ഇമെയിലുകളുടെ പേരിൽ ഹിലറിക്കെതിരെ എതിർസ്ഥാനാർഥി ഡോണൾഡ് ട്രംപും സംഘവും ആഞ്ഞടിച്ചു തുടങ്ങിക്കഴിഞ്ഞു. വരുംനാളുകളിൽ ട്രംപിന് സന്തോഷവും ഹിലറിക്ക് വൻ തലവേദനയുമാകുന്ന ഇമെയിലുകൾ wikileaks.orgല്‍ നിറയുമെന്നാണ് അസാൻജ് ആരാധകരും പ്രതീക്ഷിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :