യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക (35)യ്ക്ക് വൈറ്റ് ഹൗസിൽ ഓഫിസ് അനുവദിച്ചു. ഇവാൻകയ്ക്ക് സർക്കാർ രഹസ്യരേഖകൾ പരിശോധിക്കാനും അവകാശമുണ്ടാകും. യുഎസ് പ്രസിഡന്റിന്റെ ‘കണ്ണും കാതു’മായി പ്രവർത്തിക്കുകയാണ് ഇവാൻകയുടെ ദൗത്യം. എന്നാൽ ഔദ്യോഗിക പദവിയോ ശമ്പളമോ ഉണ്ടാവില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇവാൻകയ്ക്കു സ്വന്തം പേരിൽ ഫാഷൻ വസ്ത്രശ്രേണി ഉണ്ട്. ഭർത്താവും ബിസിനസ് പ്രമുഖനുമായ ജറീദ് കഷ്നർ നിലവിൽ ട്രംപിന്റെ മുതിർന്ന ഉപദേശകൻ എന്ന പദവിയിലാണ്.
Advertisement