ഫ്രാന്‍സിന്റെ ദേശീയദിനാഘോഷത്തില്‍ അതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫ്രാന്‍സിന്റെ സൈനികശക്തി വിളിച്ചോതിയ പരേഡില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പം അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു.
Hold ഫ്രഞ്ച് വിപ്ലവത്തിനു തുടക്കംകുറിച്ച് 1789 ജൂലൈ 14നു നടന്ന ബാസ്റ്റീൽ കോട്ട ആക്രമണം അനുസ്മരിക്കുന്ന ബാസ്റ്റീൽ ദിനമാണ് ഫ്രാൻസിന്റെ ദേശീയദിനം. കഴിഞ്ഞകൊല്ലം ദേശീയ ദിനാഘോഷത്തിനിടെ നീസില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 84 പേര് കൊല്ലപ്പെട്ടിരുന്നു. പാരിസിലെ ആഘോഷങ്ങള്‍ അതുകൊണ്ടുതന്നെ കനത്ത സുരക്ഷയിലായിരുന്നു.
അമേരിക്ക ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കാളികളായതിന്റെ നൂറാം വാര്‍ഷികവും ഇക്കൂട്ടത്തില്‍ ആഘോഷിച്ചു. സൈനികാഭ്യാസപ്രകടനങ്ങളെ രാഷ്ട്രത്തലവന്മാര് കയ്യടിച്ച് പ്രോല്‍സാഹിപ്പിച്ചു, രണ്ടുദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രസിഡന്റ് ട്രംപ് മടങ്ങി.