വാഷിങ്ടൻ∙ ട്വിറ്ററിൽ വിവാദത്തിന്റെ അഗ്നി പടർത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ട്വീറ്റ്. രാഷ്ട്രീയ പ്രതിയോഗിയായ ഹിലറി ക്ലിന്റന്റെ ദേഹത്തേക്കു ഗോൾഫ് ബോൾ എറിഞ്ഞുവീഴ്ത്തുന്ന ജിഫ് (Graphics Interchange Format) ചിത്രം റീട്വീറ്റ് ചെയ്തതാണു പുതിയ വിവാദത്തിനു വഴിയൊരുക്കിയത്.
ഏറുകൊണ്ടു ഹിലറി വിമാനത്തിനുള്ളിലേക്കു മറിഞ്ഞുവീഴുന്ന ദൃശ്യവും എഡിറ്റുചെയ്ത ജിഫിലുണ്ട്.
‘ക്രൂക്കഡ് ഹിലറി’ എന്ന ഹാഷ് ടാഗോടെ റീട്വീറ്റ് ചെയ്ത ചിത്രം ഒരുമണിക്കൂർകൊണ്ട് 28,000 പേർ റീട്വീറ്റ് ചെയ്തു. 62,000 ലൈക്കുകളും ഇതിനു കിട്ടി. എന്നാൽ, സംഭവം കടുത്ത പ്രതിഷേധത്തിനു വഴിയൊരുക്കി. ‘നമ്മുടെ പ്രസിഡന്റ് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലാത്തയാളാണ്’– ചിത്രത്തിനു ലഭിച്ച ഒരു കമന്റ്.
ഇലക്ഷൻ പരാജയം സംബന്ധിച്ചു ഹിലറി ക്ലിന്റൻ ‘വാട്ട് ഹാപ്പൻഡ്’ എന്ന പുസ്തകം പുറത്തിറക്കിയതുമുതൽ ട്രംപ് മുഷിച്ചിലിലാണ്.