E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 07:27 PM IST

Facebook
Twitter
Google Plus
Youtube

More in World

പച്ചക്കണ്ണുകളുളള സുന്ദരി ഷർബത്ത് ഗുല അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

afghan-girl
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നാഷണൽ ജോഗ്രഫിക് മാസികയുടെ കവർ ചിത്രത്തിലൂടെ ലോക പ്രശസ്തയായ പച്ച കണ്ണുള്ള പെൺകുട്ടി, ഷർബത്ത് ഗുല, പാക്കിസ്ഥാനിൽ അറസ്റ്റിലായി. വ്യാജ രേഖകൾ നൽകി തിരിച്ചറിയൽ രേഖ സ്വന്തമാക്കി പാക്കിസ്ഥാനിൽ താമസിച്ചതിനാണ് അറസ്റ്റെന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

30 വർഷം മുൻപാണ് ഷർബത്ത് ഗുല ലോകത്തിനു സുപരിചിതയാകുന്നത്. പെഷവാറിനു സമീപമുള്ള അഭയാർഥി ക്യാംപിൽനിന്നു നാഷണൽ ജോഗ്രഫിക് ഫോട്ടോഗ്രാഫർ സ്റ്റീവ് മക്‌കറി ഷർബത്ത് ഗുലയുടെ ചിത്രം പകർത്തി. 1985 ജൂണിലെ മാഗസിന്റ മുഖ ചിത്രമായി അത് അച്ചടിച്ചുവന്നതോടെ ഷർബത്ത് ഗുല ലോക പ്രശസ്തയായി. 12 വയസായിരുന്നു അന്നു ഗുലയ്ക്കു പ്രായം. പച്ചക്കണ്ണുകളുള്ള ആ സുന്ദരിയെക്കുറിച്ചു ലോകം ഏറെ ചർച്ച ചെയ്തു. അഫ്ഗാൻ യുദ്ധത്തിലെ മൊണാലിസ എന്ന പേരിൽ പിന്നീട് നാഷണൽ ജോഗ്രഫിക് ഈ പെൺകുട്ടിയെക്കുറിച്ച് ഡോക്യുമെന്ററിയും ചെയ്തിരുന്നു.

ഷർബത്ത് ബീബി എന്ന പേരിൽ തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിന് ഇവർ വ്യാജ രേഖകളടങ്ങുന്ന അപേക്ഷ നൽകിയിരുന്നതായി പാക് പൊലീസ് കണ്ടെത്തിയരുന്നു. തുടർന്ന് നാളുകളായി ഇവർ നിരീക്ഷണത്തിലായിരുന്നു. വ്യാജ തിരിച്ചറിയൽ രേഖകൾ നൽകി തിരിച്ചറിയൽ കാർഡ് സ്വന്തമാക്കിയ നിരവധിപേർക്കായി പാക് അധികൃതർ അന്വേഷണം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് ഷർബത്ത് ഗുലയുടെ അറസ്റ്റ്.

12ാം വയസിൽ താൻ പകർത്തിയ ചിത്രത്തിലെ പെൺകുട്ടിക്കായി 17 വർഷങ്ങൾക്കു ശേഷം സ്റ്റീവ് മക്‌കറി അന്വേഷണം നടത്തിയിരുന്നു. അങ്ങനെ 2002ൽ ഇവരെ കണ്ടെത്തുകയും ആ ചിത്രവും നാഷണൽ ജോഗ്രഫിക്കിന്റെ മുഖചിത്രമായി അച്ചടിച്ചു വരികയും ചെയ്തിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :