വ്യാപാരം, വ്യവസായം, കുടിയേറ്റം , വിദേശനയം ,തൊഴില്‍ തുടങ്ങിയ മേഖലകളില്‍ എന്തായിരിക്കും അമേരിക്കയുടെ നയങ്ങളെന്ന് കൃത്യമായി സൂചിപ്പിക്കുന്നതായിരുന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദവി ഏറ്റെടുത്ത ശേഷമുള്ള പ്രസംഗം. വെറും വാക്കുകളുടെ സമയം കഴിഞ്ഞെന്നും ഇനി പ്രവൃത്തികളുടെ ദിനങ്ങളാണെന്നും ബറാക് ഒബാമയെ സാക്ഷിയാക്കി ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
അമേരിക്കയെ പുനര്‍നിര്‍മ്മിക്കുന്ന കര്മ്മത്തിന് തുടക്കമിടുകയാണെന്ന് പറഞ്ഞാണ് ട്രംപ് തുടങ്ങിയത്.അളവില്‍ കവിഞ്ഞ ദേശീയതയും , നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കുമെന്ന ആത്മവിശ്വാസവും ട്രംപിന്റെ വാക്കുകളില്‍. തൊഴിലുകളും , നഷ്ടമായ സ്വപ്നങ്ങളും സമ്പത്തും തിരികെ കൊണ്ടുവരും. കുടിയേറ്റങ്ങള്‍ക്കെതിരായ മുന്നറിയിപ്പുകളും സ്വദേശി വല്‍ക്കരണം ശക്തമാക്കുമെന്ന് സൂചനകളുമായിരുന്നു ഉദ്ഘാടനപ്രസംഗം.
മുന്‍കാലങ്ങളില്‍ മറ്റു രാജ്യങ്ങളുടെ നേട്ടങ്ങള്‍ക്കായി സൈനികരുടെ അയച്ചതുള്‍പ്പെടെയുള്ള നഷ്ടങ്ങളും ട്രംപ് ഒാര്‍മ്മിപ്പിച്ചു.അതോടൊപ്പം പുതിയ സഖ്യങ്ങളുണ്ടാക്കുമെന്ന് പറഞ്ഞ ട്രംപ്, ഇസ്ലാമിക തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ലോകത്തെ ഒന്നിപ്പിക്കാനുള്ള ചുമതല ഏറ്റെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
വെറും വാക്കിന്റെ കാലം കഴിഞ്ഞു ഇനി പ്രവൃത്തികളുടെ ദിനങ്ങളാണെന്നും ബറാക് ഒബാമക്കു മുന്നില്‍ ട്രംപ്. വംശീയവെറികള് രാജ്യത്ത് തിരികെവരുമെന്ന ആക്ഷേപങ്ങള്‍ക്കും ട്രംപിന്റെ ഉറച്ച മറുപടി.