വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണോ പ്രണയ വിവാഹമോണോ നല്ലതെന്നതില്‍ തര്‍ക്കങ്ങള്‍ തുടരട്ടെ. പക്ഷേ അറേഞ്ച്്ഡ് കല്ല്യാണങ്ങളെപ്പറ്റി പാക്കിസ്ഥാന്‍കാരി കണ്ടുപിടിച്ച ഗെയിം സമൂഹമാധ്യങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
ഗ്രാഫിക്ക് ഡിസൈനര്‍ നഷ്റ ബലഗംവല കണ്ടുപിടിച്ച ഒാണ്‍ലൈന്‍ ഗെയിം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകളാണ് തുറന്നുവിട്ടത്. യുവതികള്‍ക്ക് അറേഞ്ച് മാരേജിെനക്കുറിച്ച് ആശങ്കകള്‍ അനവധിയാണ്. ഈ ആശങ്കകളെ രസകരമായി നേരിടുകയാണ് നഷ്റയുടെ പരീക്ഷണ ഗെയിം
ദക്ഷിണേഷ്യന്‍ വിവാഹ രീതിയിലുള്ള വധൂ വരന്മാരുടേയും ബന്ധുക്കളുടെയും രൂപത്തിലുള്ള കാര്‍ഡുകള്‍ മുന്നോട്ട് നീക്കിയാണ് ഗെയിമില്‍ മുന്നേറേണ്ടത്. എന്തായാലും, സ്വര്‍ഗത്തില്‍ നടക്കുന്നുവെന്ന് വിശ്വസിക്കുന്ന വിവാഹത്തിന്റെ സാംപിള്‍ പരിശീലനം ഒാണ്‍ലൈനില്‍ ആകാമെന്നതാണ് ഈ കളിയിലെ പുതുമ.