ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയെന്ന് വിശേഷിപ്പിച്ച ഈജിപ്ഷ്യന്‍ യുവതി ഇമാന് നിര്യാതയായി. അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 4.35നാണ് അന്ത്യം. 36 വയസായിരുന്നു.
അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ചികില്‍സയെ തുടര്‍ന്ന് കഴിഞ്ഞ മെയില്‍ ഇമാനെ മുംബൈയില്‍നിന്നാണ് അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ എത്തിച്ചത്. 20 ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ നേതൃത്വലിലുള്ള ചികില്‍സയില്‍ ഇമാന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായി. ചികില്‍സയുടെ രണ്ടാം ഘട്ടത്തില്‍ ചെറിയ തോതില്‍ സംസാരിക്കാനും സ്വയം ഭക്ഷണം കഴിക്കാനും വീല്‍ചെയറില്‍ സഞ്ചരിക്കാനും കഴിഞ്ഞിരുന്നു.
ഇമാന്റെ ശരീരഭാരം കുറയ്ക്കുന്നതിനേക്കാള്‍ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കിയിരുന്നതെന്ന് ഡോക്ടര്‍മാരും വ്യക്തമാക്കി. ഇതിനിടെ രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞ് വൃക്കകള്‍ ഉള്‍പെടെയുള്ള ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.