അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ മല്‍സരവുമായി ഇറാന്. ടെഹ്റാനിലെ ഇറാനിയന്‍ ഹൗസ് ഓഫ് കാര്ട്ടൂണ്സാണ് ട്രംപിസം എന്ന പേരില്‍ മല്‍സരം സംഘടിപ്പിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇരട്ടത്താപ്പും പൊള്ളത്തരവും കാര്‍ട്ടൂണുകളിലൂടെ തുറന്നു കാട്ടാന്‍ ലക്ഷ്യമിട്ടാൡണ് ഇറാനിയന്‍ ഹൗസ് ഓഫ് കാര്‍ട്ടൂണ്‍സ് ഇത്തരമൊരു മല്‍സരം സംഘടിപ്പിച്ചത്. ഇറാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് കാര്‍ട്ടൂണിസ്റ്റുകളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. ട്രംപിനെ വിടുവായനായും വിവരമില്ലാത്തവനായും ചിത്രീകരിക്കുന്നതായിരുന്നു കാര്ട്ടൂണുകളിലേറെയും. മാധ്യമങ്ങളോടുള്ള അസഹിഷ്ണുതയും വിവാദ പ്രസ്താവനകളുമെല്ലാം വിഷയങ്ങളായി.
ഡോളറുകള്‍ കൊണ്ട് തുന്നിയ കുപ്പായമിട്ട് ട്രംപ് പ്രസംഗിക്കുന്ന കാര്‍ട്ടൂണാണ് ഒന്നാം സമ്മാനം നേടിയത്. ടെഹ്റാനില്‍ നിന്നുള്ള ഹാദി അസ്സാദിയാണ് ഈ കാര്‍ട്ടൂണ്‍ വരച്ചത്.
വിവര്‍ത്തനം: സ്വന്തം വിവരക്കേട് ട്രംപ് അമേരിക്കന്‍ നയങ്ങളില്‍ എന്നും നടപ്പാക്കുകയാണ് ട്രംപ്. അതുകൊണ്ട് തന്നെ കാര്‍ട്ടൂണിസ്റ്റുകളുടെ ഇഷ്ടവിഷയമായി ട്രംപ് മാറിക്കഴിഞ്ഞിരിക്കുന്നു.
ട്രംപിന് ഹിറ്റ്ലറിനോട് താരതമ്യം ചെയ്യുന്ന കാര്‍ട്ടൂണുകളും യുദ്ധക്കൊതിയനായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകളുമെല്ലാം പ്രദര്‍ശനത്തിലുണ്ടായിരുന്നു.