ജപ്പാനിലെ അധികമാരും അറിയപ്പെടാത്ത ഈ ദ്വീപ് വശ്യമനോഹരമാണ് പക്ഷെ ഇതിന്റെ പേരു കേള്‍ക്കുന്നതു തന്നെ ഫെമിനിസ്റ്റുകള്‍ക്കു കലിയാണ്. കാരണം ഇവിടേയ്ക്ക് സ്ത്രീകള്‍ക്ക് ഒരു കാരണവശാലും പ്രവേശനം അനുവദിക്കില്ല. ഫുക്കുവോക്കയിലെ ഒക്കിനോഷിമ എന്ന ദ്വീപിലേക്കു പുരുഷന്മാര്ക്കു മാത്രമേ പ്രവേശനമുള്ളു. പരമ്പരാഗത ഷിന്റോ മതവിശ്വാസം പിന്തുടരുന്ന ദ്വീപിലേക്ക് സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചിരിക്കുന്നതും മതകാരണങ്ങള്‍ കൊണ്ടുതന്നെ. യുനെസ്കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചതോടെയാണ് ദ്വീപ് ലോകശ്രദ്ധയിലേക്കെത്തിയിരിക്കുന്നത്. ദ്വീപിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള പതിനേഴാം നൂറ്റാണ്ടിലെ ഒക്കിസ്തു-ഗു ദേവാലയത്തിനു സമീപത്തേക്കു സ്ത്രീകള്‍ ചെന്നാല്‍ അവര്‍ കല്ലായി മാറുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ് ദ്വീപിലേക്കുള്ള പ്രവേശനം സ്ത്രീകള്‍ക്കു നിഷേധിച്ചിരിക്കുന്നത്. പുരുഷന്മാര്ക്കു ദേവാലയത്തിലേക്കു പ്രവേശനം ഉണ്ടെങ്കിലും അതു കടുത്ത ഉപാധികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. ചില ശുദ്ധീകരണ ചടങ്ങുകള്‍ക്കു ശേഷം പൂര്‍ണനഗ്നനായി മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. അവിടെച്ചെന്നു മടങ്ങിയെത്തിയാല്‍ കണ്ട കാര്യങ്ങള്‍ ആരോടും പങ്കുവയ്ക്കാന്‍ പാടില്ലെന്ന നിബന്ധനയുമുണ്ട്. ദേവാലയത്തിന്റെ ചുമതലയുള്ളയാള്‍ മാത്രമാണ് ഇപ്പോള്‍ ഈ ദ്വീപിലെ അന്തേവാസി. ദ്വീപിലേക്ക് പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിക്കാനേ പാടില്ലെന്നാണു ചില പുരോഹിതരുടെ വാദം.
More in World
-
മകന് കോവിഡ് ബാധിച്ച് മരിച്ചതല്ല, ഞാന്‍ കൊന്നത്; നടുക്കുന്ന വെളിപ്പെടുത്തല്‍
-
അമേരിക്ക ഐസക്കില്‍ കണ്ട കളര്‍ഫുള്‍ രാഷ്ട്രീയം
-
നാലുവയസ്സുകാരൻ ജോർജ് രാജകുമാരനെ ഉന്നമിട്ട് ഐഎസ്
-
കാറ്റലോണിയയില്‍ കേന്ദ്രഭരണം നടപ്പിലാക്കി സ്പെയിന്
-
ഷെറിന് മാത്യൂസിന്റെ കൊലപാതകം: വളര്ത്തച്ഛന് വെസ്ലി മാത്യൂസ് അറസ്റ്റില്‍
-
നോവിക്കുന്ന പേര്... : ഷെറിൻ മാത്യൂസ്
-
ഷെറിൻ കൊല്ലപ്പെട്ടത് വീട്ടിൽ വച്ചുതന്നെ; നിർണായക തെളിവായി കാറിലെ ഡിഎൻഎ അവശിഷ്ടങ്ങൾ
-
കാത്തിരിപ്പുകൾ വിഫലം; കിട്ടിയതു ഷെറിന്റെ മൃതദേഹം
-
കാത്തിരിപ്പുകൾ വിഫലം; കിട്ടിയതു ഷെറിന്റെ മൃതദേഹം
-
സ്വത്തു ചോരുന്നു; പ്രസിഡന്റായത് ഡോണൾഡ് ട്രംപിന് ‘നഷ്ടക്കച്ചവടം’
-
വിയറ്റ്നാമിൽ 7.1 കിലോഗ്രാം തൂക്കമുള്ള കുഞ്ഞു പിറന്നു; തൂക്കത്തിൽ ലോകത്തെ രണ്ടാമൻ
-
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം
-
ഷെറിന് മാത്യൂസിനെകുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന
-
സിറിയയില്‍ റാഖാ നഗരം പിടിച്ചടക്കി യു.എസ് പിന്തുണയുള്ള വിമതസേന
-
വൈറ്റ് ഹൗസിൽ ദീപം തെളിച്ച് ട്രംപിന്റെ ദീപാവലി ആഘോഷം
-
147 കിലോ ഭാരമുള്ള സ്ത്രീ ആറു വയസുകാരിയുടെ ദേഹത്തു കയറിയിരുന്നു: കുട്ടിക്ക് ദാരുണാന്ത്യം
-
കുഞ്ഞു ഷെറിനായി പ്രതീക്ഷയോടെ ലോകം
-
മൂന്നാം ലോകമഹായുദ്ധ ഭീതി: രക്ഷയ്ക്ക് 18,000 ഭൂഗര്‍ഭ അറകള്‍, ദക്ഷിണകൊറിയ ഒരുങ്ങുന്നു!
-
ചരക്കുകപ്പൽ മുങ്ങിയുണ്ടായ അപകടം: കാണാതായവരെക്കുറിച്ച് സൂചനയൊന്നുമില്ല
-
ഷെറിന് മാത്യൂസിനായി തിരച്ചിൽ ഊർജിതമാക്കി റിച്ചാര്ഡ്സന് പട്ടണം