ഫ്ലോറിഡയെ ഇരുട്ടിലാക്കി ഇര്‍മ ചുഴലിക്കാറ്റ്. 65 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും താറുമാറായി. ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കാറ്റിന്റെ ശക്തികുറഞ്ഞെങ്കിലും കനത്ത മഴ ഇപ്പോഴും തുടരുന്നു.
ഒരു ചുഴലിക്കാറ്റിന്റെ സംഹാരതാണ്ഡവം ഒരു നഗരത്തെയാകെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടല്‍കൊണ്ടും ഇര്‍മ എത്തും മുന്‍പ് തന്നെ ജനങ്ങള്‍ നഗരംവിട്ടതുകൊണ്ടും ഫ്ലോറിഡയില്‍ ആള്‍നാശം വളരെ കുറവാണ്. എന്നാല്‍ ഒരു നഗരമാകെ ഇരുട്ടില്‍ തപ്പുകയാണ്. വൈദ്യുതി ബന്ധം ഏറെക്കുറെ എല്ലായിടത്തും താറുമാറായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു. പലസ്ഥലങ്ങളും ഇപ്പോഴും വെള്ളത്തിനടയിലാണ്. കാറ്റിനെ തുടര്‍ന്നുള്ള മഴ പലയിടത്തും തുടരുന്നു. നാല് മരണമാണ് ഇതുവരെ ഫ്ലോറിഡയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഒഴിഞ്ഞുപോയ ജനങ്ങളെ തിരികെയെത്തിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് ഫ്ലോറിഡ ഗവര്‍ണര്‍ അറിയിച്ചു.
കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും കനത്ത നാശം വിതച്ചാണ് ഇര്‍മ ഫ്ലോറിഡയിലെത്തിയത്.