പോഷകാഹാരക്കുറവ്, ശിശുമരണം, ശരീരശോഷണം, മുരടിപ്പ് തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ നൂറാം സ്ഥാനത്ത്. കഴിഞ്ഞ വർഷം 97–ാം സ്ഥാനത്തായിരുന്നു. ആകെയുള്ള 119 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇത്രയും പിന്നിൽ നിൽക്കുന്നത്.
ഉത്തര കൊറിയ (93), ഇറാഖ് (78) എന്നിവ പോലും ഇന്ത്യയ്ക്കു മുന്നിലാണ്. ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ പാക്കിസ്ഥാനും (106) അഫ്ഗാനിസ്ഥാനും (107) മാത്രമാണ് ഇന്ത്യയ്ക്കു പിന്നിലുള്ളത്. ചൈന (29), നേപ്പാൾ (72), മ്യാൻമർ (77), ശ്രീലങ്ക (84), ബംഗ്ലദേശ് (88) എന്നിങ്ങനെയാണ് അയൽരാജ്യങ്ങളുടെ നില.